Sentencing | പോക്സോ കേസില്‍ പ്രതിയായ യുവാവിനെ 80 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി; 2 ലക്ഷം രൂപ പിഴയടക്കാനും നിര്‍ദേശം
Sep 5, 2024, 20:56 IST
Photo: Arranged
പീഡനം നടന്നത് കൊറോണ കാലത്ത്
തളിപ്പറമ്പ്: (KVARTHA) പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.രാഗേന്ദിനെയാണ് (26) ശിക്ഷിച്ചത്.
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ആണ് ശിക്ഷ വിധിച്ചത്. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
2021 ഡിസംബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ കൊറോണ കാലത്താണ് സംഭവം നടന്നത്. അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
#KeralaNews, #POCSOAct, #CrimeNews, #CourtVerdict, #Justice, #ChildSaftey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.