Arrested | വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസില്‍ 3 യുവാക്കൾ അറസ്റ്റിൽ
May 17, 2023, 17:21 IST
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ വ്യാപാരിയും ബില്‍ഡറുമായ ഉമര്‍ കുട്ടിയെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസിൽ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഹാരിസ് (35), നൗഫല്‍ ( 39 ), ശിഹാബ് (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറിന് രാത്രി എട്ടുമണിയോടെ താണ മെട്രോ ബിൽഡിങിന്റെ ഓഫീസില്‍ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിച്ച് ഫോണ്‍ കവർന്നുവെന്നാണ് കേസ്.
'ഉമര്‍ കുട്ടിയുടെ ഫോണ്‍ തട്ടിയെടുത്ത് അതിലെ സ്വകാര്യ വീഡിയോകൾ കൈക്കലാക്കി ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോണ്‍ തട്ടിയെടുക്കാന്‍ പദ്ധതി ആവിഷ്കരിച്ചത് ഹാരിസാണ്. ഇയാളുടെ സുഹൃത്തുക്കളായ നൗഫല്‍, ശിഹാബ് എന്നിവരെ ഉള്‍പെടുത്തി ഫോണ്‍ തട്ടിയെടുക്കാന്‍ പല തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനൊടുവിലാണ് മുളക് പൊടി പ്രയോഗം നടത്തിയത്', പൊലീസ് പറഞ്ഞു.
കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍, എസ്ഐമാരായ അരുണ്‍ നാരായണന്‍, നസീബ്, എഎസ്ഐ അജയന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Keywords: News, Kannur, Kerala, Youth, Arrest, Attack, Businessman, Crime, Youths arrested in case of attacking businessman and stealing phone.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.