Arretsed | പോണ്ടിച്ചേരിയില്‍ വന്‍ ലഹരി ശേഖരവുമായി മലയാളി യുവാക്കള്‍ അറസ്റ്റില്‍
Mar 5, 2024, 00:25 IST
മാഹി: (KVARTHA) ഇരുപതു കിലോ കഞ്ചാവും 46 എല്‍എസ്ഡി സ്റ്റാംപുകളുമായി മലയാളി യുവാക്കള്‍ പോണ്ടിച്ചേരിയില്‍ പിടിയില്‍. കോട്ടയം സ്വദേശി അശ്വിന്‍ സാമുവല്‍ ജൊഹാന്‍(22), കൊല്ലം സ്വദേശി ജിജോ പ്രസാദ്(23) എന്നിവരെയാണ് പോണ്ടിച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20.4 കിലോ കഞ്ചാവ്, ഒരു ഗ്രാം ക്രിസ്റ്റല്‍ മെത്ത്, നാലുഗ്രാം ചരസ്സ്, 46 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികളുടെ പക്കലുണ്ടായിരുന്ന നാലുലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
സംശയാസ്പദമായ സാഹചര്യത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. പ്രതികള്‍ ആന്ധ്രയില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് വെളിപ്പെടുത്തല്‍. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോണ്ടിച്ചേരി പൊലിസ് അറിയിച്ചു.

Keywords: Kannur, Kannur-News, Kerala, Kerala-News, Crime, Crime-News, Youths arrested with huge collection of drugs in Pondicherry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.