10 ലക്ഷം രൂപ മോചനദ്രവ്യത്തിനായി 18 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ; 'പ്രചോദനമായത് ബോളിവുഡ് ചിത്രം അപഹരൻ'; പൊലീസിനെയും വട്ടം കറക്കി
Jan 29, 2022, 16:15 IST
ന്യൂഡെൽഹി: (www.kvartha.com 29.01.2022) നോർത് ഡെൽഹിയിലെ ബുരാരിയിൽ 10 ലക്ഷം രൂപ മോചനദ്രവ്യത്തിനായി 18 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡെൽഹിയിലെ ഗോപാൽ (19), സുശീൽ (19) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളും ബോളിവുഡ് ചിത്രമായ അപഹരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്ന് ഡിസിപി (നോർത്) സാഗർ സിംഗ് കൽസി പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ബുരാരിയിലെ രോഹനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് ബിസിനസുകാരനാണ്.
ഷോറൂമിൽ ക്ലീനറായി ജോലി ചെയ്യുന്ന ഗോപാൽ കൊല്ലപ്പെട്ട രോഹനുമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11.30 ഓടെ രോഹനെ ബുരാരിയിൽ നിന്ന് കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. വൈകുന്നേരം ആറ് മണിയോടെ രോഹൻ ഗോപാലിനൊപ്പം ജന്മദിന പാർടിക്ക് പോയിരുന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോപാലിനെ ബന്ധപ്പെട്ടപ്പോൾ, രാത്രി 10 മണിയോടെ തന്നെ രോഹൻ തിരിച്ചു പോയതായാണ് മറുപടി നൽകിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നാണ് രോഹന്റെ മൊബൈൽ ഫോൺ ലൊകേഷൻ കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പൊലീസ് 200 ഓളം സിസിടിവികൾ പരിശോധിച്ച് വിശകലനം ചെയ്തു. ഒടുവിൽ ബുധനാഴ്ച രാത്രി ബുരാരിയിൽ നിന്ന് ഗോപാലിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ രോഹനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും അതിന്റെ മുഴുവൻ സംഭവ വികാസങ്ങളും വിവരിച്ചതായും സാഗർ സിംഗ് കൽസി പറഞ്ഞു.
ബുരാരി ഹരിത് വിഹാറിലെ ഒരു പറമ്പിൽ നിന്നാണ് രോഹന്റെ മൃതദേഹം കണ്ടെടുത്തത്. കൂടാതെ ഗോപാലിന്റെ കൂട്ടാളികളിലൊരാളായ സുശീലിനെയും ബുരാരിയിൽ നിന്ന് പിടികൂടിയതായി ഡിസിപി പറഞ്ഞു. 'ബുരാരിയിലെ ഒരു ഷോറൂമിൽ ജോലി ചെയ്യുകയായിരുന്നു ഗോപാൽ. രോഹൻ തന്റെ പിതാവിനൊപ്പം ഷോറൂമിൽ ഷോപിങ്ങിനായി വരുന്നത് ഇയാൾ ശ്രദ്ധിച്ചിരുന്നു. രോഹനെ തട്ടിക്കൊണ്ടുപോയാൽ നല്ലൊരു തുക മോചനദ്രവ്യമായി വാങ്ങാമെന്ന് കരുതി. ബോളിവുഡ് ചിത്രമായ അപഹരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇയാൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തു. അതിനായി തന്റെ രണ്ട് സുഹൃത്തുക്കളെ കൂട്ടുപിടിച്ചു. കഴിഞ്ഞ ഒരു വർഷമായി രോഹനുമായി സമ്പർക്കം പുലർത്തിയിരുന്ന ഇയാൾ രോഹന്റെ നല്ല സുഹൃത്തായി മാറി.
ജനുവരി 16ന് ഗോപാൽ വാടകയ്ക്ക് മുറിയെടുത്തിരുന്നു. ഞായറാഴ്ച വൈകുന്നേരം രോഹനെ പിറന്നാൾ ആഘോഷത്തിനെന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് പോയി. പ്രതികൾ രോഹനെ മുറിയിലേക്ക് കൊണ്ടുപോയി പാർടി നടത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് സംസ്കരിക്കാൻ തീരുമാനിച്ച ശേഷം രാത്രി വൈകിയാണ് ഇവർ സ്ഥലം വിട്ടത്. അടുത്ത ദിവസം മോചനദ്രവ്യം ആവശ്യപ്പെടാൻ അവർ പദ്ധതിയിട്ടിരുന്നു. തിങ്കളാഴ്ച ഗോപാൽ ജോലിക്ക് പോയപ്പോഴാണ് വീട്ടുകാർ പൊലീസിനെ സമീപിച്ച വിവരം അറിഞ്ഞത്. അയാൾ പരിഭ്രാന്തനാകുകയും സഹപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു.
മോചനദ്രവ്യം ആവശ്യപ്പെടാനുള്ള പദ്ധതി ഉപേക്ഷിച്ച് പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ അവർ രോഹന്റെ മൊബൈൽ ഫോൺ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വഴി തെറ്റിക്കുന്നതിനായി അവർ മൊബൈൽ ഫോണിന്റെ ലൊകേഷൻ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ പൊലീസിന്റെ സമഗ്ര അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു' - സാഗർ സിംഗ് കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Crime, Top-Headlines, Youth, Arrested, Bollywood, Kidnap, Killed, Police, Investigates, Youths, inspired by Bollywood movie, kidnap and kill teen for ransom.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.