Controversy | വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം; 'സൈന്യത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്'
പത്തനംതിട്ട: (KVARTHA) വയനാട്ടിലെ (Wayanad) പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന (defamed the army) പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ (YouTuber) പൊലീസ് കേസെടുത്തു. ചെകുത്താന്‍ എന്ന അക്കൗണ്ടിലൂടെ (Chekuttan) പ്രസിദ്ധനായ തിരുവല്ല സ്വദേശിയായ അജു അലക്‌സ് എന്ന (Aju Alex) വ്യക്തിയാണ് കേസില്‍ പ്രതി. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് (Mohanlal's visit to Wayanad) സോഷ്യല്‍ മീഡിയയില്‍ (social media) അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് (Abusive Remarks) ഇയാള്‍ക്കെതിരെ നടപടി. അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ധിഖ് നല്‍കിയ പരാതിയിലാണ് (Actor Sidhique) പൊലീസ് കേസെടുത്തിരിക്കുന്നത്.
അജു അലക്‌സ് നിലവില്‍ ഒളിവിലാണ് (Absconding). പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ വിഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തത്. ദുരന്തഭൂമിയില്‍ യൂണിഫോമിട്ട് മോഹന്‍ലാല്‍ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. മുന്‍പും പല അതിരുകടന്ന വിമര്‍ശനങ്ങളുടെ പേരില്‍ ഈ പേജിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.#AjuAlex, #WayanadFloods, #IndianArmy, #defamation, #Kerala, #socialmedia, #arrest