Conservation | 'പരമ്പരാഗത മയില്‍ കറിയുടെ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബര്‍ക്കെതിരെ കേസ്

 
YouTuber's 'Peacock Curry Recipe' Lands Him In Soup, Arrested After Controversial Video Draws Ire, peacock, India, national bird.
YouTuber's 'Peacock Curry Recipe' Lands Him In Soup, Arrested After Controversial Video Draws Ire, peacock, India, national bird.

Photo Credit: X/Sudhakar Udumula

ഇന്ത്യയുടെ ദേശീയപക്ഷി മയിലിനെ കറി വെയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബര്‍ക്കെതിരെ കേസ്, മയിലുകളെ സംരക്ഷിക്കാം

അമരാവതി: (KVARTHA) മയില്‍ ഇന്ത്യയുടെ ദേശീയപക്ഷിയായതിനാല്‍ (National Bird Peacock) മയിലിനെ കൊല്ലുന്നതും അതിന്റെ മാംസം കഴിക്കുന്നതും ഇന്ത്യയില്‍ നിയമവിരുദ്ധമാണ് (Illegal). വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട (Schedule 1 Species) ജീവിയായതിനാല്‍ ഇതിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കടുത്ത ശിക്ഷാര്‍ഹമായ (Crime) കുറ്റമാണ്.

ഇപ്പോഴിതാ, തെലങ്കാനയില്‍ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നതായി ആരോപണമുയര്‍ന്നിരുന്ന സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. 

'പരമ്പരാഗത മയില്‍ കറി'യെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ യുട്യൂബില്‍ വീഡിയോ പങ്കുവച്ചത്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖില്‍ മഹാജന്‍ വിശദമാക്കുന്നത്. 

വീഡിയോ വലിയ രീതിയില്‍ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. 

നേരത്തെ ജൂണ്‍ മാസത്തില്‍ തെലങ്കാനയിലെ വിക്രബാദ് ജില്ലയില്‍ രണ്ട് കര്‍ഷകര്‍ മയിലിറച്ചിയുമായി പിടിയിലായിരുന്നു. പാടത്ത് വലിയ രീതിയില്‍ മയില്‍ പീലികള്‍ കിടക്കുന്നത് വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്.#peacock #indiawildlife #conservation #endangeredspecies #animalprotection #nature #environment #savepeacock #savetheplanet
 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia