Arrest | ഓട്ടോറിക്ഷയിൽ എംഡിഎംഎയും കഞ്ചാവും; 3 യുവാക്കൾ കുടുങ്ങി
Sep 20, 2024, 00:19 IST
Photo: Arranged
● പിടിയിലായവരിൽ മോഷണ കേസിലെ പ്രതികളും
● മിഥുൻ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.
● ഇയാൾ മയക്കുമരുന്ന് വിൽപന നടത്തി വന്നതായി പൊലീസ് പറയുന്നു.
● മിഥുൻ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.
● ഇയാൾ മയക്കുമരുന്ന് വിൽപന നടത്തി വന്നതായി പൊലീസ് പറയുന്നു.
തലശേരി: (KVARTHA) തലായി ഹാർബർ പരിസരത്ത് മയക്കുമരുന്നുമായി ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ തലശേരി ടൗൺ പൊലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ പിടികൂടി. നിരവധി മോഷണ കേസിലെ പ്രതികളായ മിഥുൻ, ഷിനാസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. തലശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തു വന്ന മിഥുൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ മിഥുനെതിരെയുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#MDMA #cannabis #drugseizure #Kerala #India #arrest #Thalassery #crime #localnews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.