Collector | വയനാട് ജില്ലാ കലക്ടറായി ഡി ആര്‍ മേഘശ്രീ ചുമതലയേറ്റു; 'ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കും'

 

 
dr meghashree took charge as wayanad district collector
dr meghashree took charge as wayanad district collector

PRD WAYANAD

നിലവിലെ കലക്ടർ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം

കൽപറ്റ: (KVARTHA) വയനാടിന്റെ (Wayanad) 35-ാമത് ജില്ലാ കളക്ടറായി (District Collector) ഡി ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും അവർ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പ്, കൃഷി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെയും വയനാടൻ ജനതയുടെയും  സഹകരണം ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു. 

ഔദ്യോഗിക ചുമതലയേല്‍ക്കാന്‍ കളക്ടറേറ്റില്‍ കുടുംബത്തോടൊപ്പമെത്തിയ ജില്ലാ കളക്ടറെ എ.ഡി.എം കെ. ദേവകി സ്വീകരിച്ചു. 2017 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര്‍ മേഘശ്രീ കര്‍ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്. കാഞ്ഞങ്ങാട് സബ് കളക്ടര്‍, കണ്ണൂര്‍ ജില്ലാ വികസന കമ്മീഷണര്‍, സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 

dr meghashree took charge as wayanad district collector

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ വിക്രം സിംഹയാണ് ഭർത്താവ്. ആറ് വയസ്സുകാരി വിസ്മയ, നാല് വയസ്സുകാരി ധൃതി എന്നിവർ മക്കളാണ്. നിലവിലെ ജില്ലാ കളക്ടർ ഡോ. രേണുരാജിന് സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചതിനെ തുടർന്നാണ്  ഡി.ആർ മേഘശ്രീ ജില്ലാ കളക്ടറായി ചുമതലയേറ്റത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia