EPF | സർക്കാർ ആപ്പ് ഉപയോഗിച്ച് പിഎഫിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാം; എങ്ങനെയെന്ന് ഇതാ 

 
UMANG app to withdraw PF.
UMANG app to withdraw PF.

Logo Credit: Facebook / UMANG

ആധാർ കാർഡും യുഎഎൻ നമ്പറും ഉണ്ടെങ്കിൽ മതി.
പിൻവലിക്കൽ അപേക്ഷയുടെ നില അറിയാൻ ക്ലെയിം റഫറൻസ് നമ്പർ ഉപയോഗിക്കാം.

ന്യൂഡൽഹി: (KVARTHA) എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) എന്നത് ജീവനക്കാർക്ക് അവരുടെ ഭാവിയിലെ സാമ്പത്തിക സുരക്ഷയ്ക്കായി സർക്കാർ നിയന്ത്രിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. ഇതിൽ ജീവനക്കാരനും തൊഴിലുടമയും ചേർന്ന് നിശ്ചിത തുക മാസം തോറും സംഭാവന ചെയ്യും. ഈ പണം ഒരു ഫണ്ടിൽ നിക്ഷേപിക്കുകയും നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. അടിയന്തിര സാഹചര്യത്തിലും തുക പിൻവലിക്കാനാവും.

ഉമംഗ് ആപ്പ് വഴി എളുപ്പത്തിൽ പിഎഫ് പിൻവലിക്കാം

പ്രോവിഡന്റ് ഫണ്ട് (PF) സമ്പാദ്യം പിൻവലിക്കുന്നത് ഇപ്പോൾ ഏറെ എളുപ്പമായിരിക്കുന്നു. ഉമംഗ് ആപ്പ് വഴി നിങ്ങൾക്ക് സുഗമമായി പിഎഫ് പിൻവലിക്കാം. വിവിധ ഗവൺമെന്റ് സേവനങ്ങൾ ഒരു കുടക്കീഴിൽ  ലഭ്യമാക്കുന്ന സർക്കാരിന്റെ പ്ലാറ്റ്ഫോമാണ് ഉമംഗ്. ജോലി മാറുമ്പോഴോ വിരമിക്കൽ ആസൂത്രണം ചെയ്യുമ്പോഴോ ഉമംഗ് വഴി പിഎഫ് പിൻവലിക്കൽ എളുപ്പമാണ്.

ഉമംഗ് ഉപയോഗിക്കുന്നതിലൂടെ, പിഎഫ് പിൻവലിക്കലുമായി ബന്ധപ്പെട്ട ഏറെ പ്രയാസമുള്ള പേപ്പർവർക്ക്, കാത്തിരിപ്പ് എന്നിവ ഒഴിവാക്കാം. ഡിജിറ്റൽ ഉപകരണങ്ങളുമായി പരിചയമില്ലാത്തവർക്കും പ്രയാസരഹിതമായി ഈ ആപ്പ് വഴി എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം. ഉമംഗ് ആപ്പ് ഉപയോഗിച്ച് പിഎഫ് തുക പിൻവലിക്കുന്നത് എങ്ങനെയെന്ന് അറിയാം.

എന്താണ് ചെയ്യേണ്ടത്?

1. ഉമംഗ് ആപ്പ് തുറന്ന് നിങ്ങളുടെ ആധാർ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് 'EPFO' തിരഞ്ഞെടുക്കുക.
3. അടുത്തതായി, 'Employee Centric' എന്ന ഓപ്‌ഷനിലേക്ക് പോയി 'Raise Claim' ക്ലിക്ക് ചെയ്യുക.
4. നിങ്ങളുടെ യു എ എൻ (UAN) നമ്പറും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒ ടി പിയും നൽകുക.
5. തുക പിൻവലിക്കൽ തരം തിരഞ്ഞെടുക്കുക, ആവശ്യമായ വിശദാംശങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
6. തുടർന്ന് ഒരു ക്ലെയിം റഫറൻസ് നമ്പർ ലഭിക്കും. ഈ അപേക്ഷയുടെ നില അറിയാൻ ഈ നമ്പർ ഉപയോഗിക്കാം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia