Initiative | ഉത്തര മലബാറിലെ ആദ്യ അഡൾട്ട് വാക്‌സിനേഷൻ ക്ലിനിക്ക് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു: സ്വയം വാക്‌സിൻ സ്വീകരിച്ച് ഉദ്‌ഘാടനം നിർവഹിച്ച് മാതൃകയായി ഡോ. സൂരജ് കെ എം 

 
Dr. Suraj KM inaugurating the adult vaccination clinic at Aster MIMS.
Dr. Suraj KM inaugurating the adult vaccination clinic at Aster MIMS.

Photo: Arranged

* ക്ലിനിക് വഴി നിരവധി രോഗങ്ങൾക്കുള്ള വാക്‌സിനുകൾ ലഭ്യമാക്കും.
* ഈ ക്ലിനിക് വഴി ഇൻഫ്ലുവൻസ, ഹെപ്പിറ്റൈറ്റിസ് ബി തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള വാക്‌സിനുകൾ ലഭ്യമാക്കും

കണ്ണൂർ: (KVARTHA) പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ആവശ്യമായ വാക്‌സിനേഷൻ സൗകര്യങ്ങൾ ഒരുക്കി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് തുടങ്ങി. ഉത്തര മലബാറിലെ ആദ്യത്തെ അഡൾട്ട് വാക്‌സിനേഷൻ ക്ലിനിക് എന്ന പ്രത്യേകതയോടെയാണ് ഈ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്.

പൊതുസമൂഹത്തിന് മാതൃകയും അനുകരണീയമായ സന്ദേശവും നല്‍കിക്കൊണ്ട് ആസ്റ്റർ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ എം സ്വയം വാക്‌സിന്‍ സ്വീകരിച്ചുകൊണ്ടാണ് ക്ലിനിക്കിന്റെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത്. 

ഇൻഫ്ലുവൻസ വാക്‌സിൻ, ഹെപ്പിറ്റൈറ്റിസ് ബി വാക്‌സിൻ, ടെറ്റനസ്, ഡിഫ്തീരിയ വാക്‌സിനുകൾ, ന്യൂമോകോക്കൽ വാക്‌സിൻ, എച്ച് പി വി വാക്‌സിൻ, ഷിംഗിള്‍സ് വാക്‌സിൻ തുടങ്ങിയ എല്ലാവിധ  വാക്‌സിനുകൾ ഈ ക്ലിനിക് വഴി ലഭ്യമാക്കും.

ജീവിതഹാനിക്ക് ഉള്‍പ്പെടെ കാരണമാകുന്ന രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വാക്‌സിനുകളുടെ ലഭ്യത പൂര്‍ണമായും ഉറപ്പ് വരുത്തുന്നതിലൂടെ സാമൂഹിക ആരോഗ്യ സംവിധാനത്തില്‍ വലിയ പുരോഗതി സൃഷ്ടിക്കുവാന്‍ ഈ ക്ലിനിക്കിന് സാധിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഡോ. സൂരജ് പറഞ്ഞു. 

ഡോ. മുരളി ഗോപാല്‍, ഡോ. ഹനീഫ് എന്നിവരും വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് ഉദഘാടനത്തില്‍ പങ്കാളികളായി. മുതിർന്നവരിലെ വാക്‌സിനേഷനെ കുറിച്ചുള്ള ശില്പശാലയ്ക്ക് ഡോ. സബ്ന പി പി നേതൃത്വം നൽകി.


 Initiative

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia