Sports | ഖത്തർ ലോകകപ്പിന് 2 വർഷം; കാൽപ്പന്തുകളിയിൽ അറബ് വസന്തം


● ഖത്തറിൽ നടന്ന ലോകകപ്പിലാണ് ഏറ്റവും കൂടുതൽ ഗോൾ അടിച്ചത്.
● ലയണൽ മെസ്സി ടൂർണമെന്റിന്റെ താരമായി.
● കിളിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
● അർജന്റീന 1986 ന് ശേഷം ആദ്യമായി ലോകകപ്പ് കിരീടം നേടി.
(KVARTHA) ഖത്തറിൽ 22-ാം ഫിഫ ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആദ്യ പന്ത് ഉരുണ്ടിട്ട് നവംബർ 20ന് രണ്ട് വർഷം. അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ആദ്യ ദിവസം ഇക്വഡോർ ആതിഥേയരായ ഖത്തറിനെ 2-0 ന് തോൽപ്പിക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനകീയ കായിക മാമാങ്കം ഖത്തറിന് അനുവദിച്ചപ്പോൾ തന്നെ ഖത്തറിന്റെ ഭരണ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയാവുന്നതിനാൽ പലരും സംശയത്തൽ നെറ്റി ചുളിച്ചിരുന്നു.
സ്ത്രീകൾക്ക് പരസ്യമായി പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഭിന്നലിംഗരോടുള്ള അസഹിഷ്ണുതയുണ്ടെന്നും, എന്തിനേറെ ഖത്തറിനുള്ള ഫുട്ബോൾ പാരമ്പര്യക്കുറവും ചൂണ്ടിക്കാട്ടി വിമർശകർ ടൂർണമെന്റിനെ പരാജയപ്പെടുത്തുമോയെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ എല്ലാ സംശയങ്ങളെയും അതിജീവിച്ചു കൊണ്ടാണ് ഇരുപത്തിരണ്ടാമത് ലോകകപ്പ് ഫുട്ബോൾ ഖത്തറിലെ 5 സിറ്റികളിലായി 8 സ്റ്റേഡിയങ്ങളിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെ ആയി നടന്നത്.
ലോക ഫുട്ബോളിലെ നിലവിലെ മിശിഹാ എന്ന് വിളിക്കുന്ന ലയണൽ മെസ്സിക്ക് ഉള്ള ഏക അപര്യാപ്തത സ്വന്തം പേരിൽ ഒരു ലോക കിരീടം ഇല്ല എന്നതായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ ആർപ്പുവിളിയുടെ ആരവത്തിൽ ജനകോടികൾ ടെലിവിഷൻ സ്ക്രീൻ മുമ്പിൽ നിന്ന് ദർശിച്ച ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് മെസ്സി ഫുട്ബോളിലെ ലോകരാജാവാകുന്നതിന് ഖത്തർ സാക്ഷ്യം വഹിച്ചു.
കിരീടം വഴി മെസ്സി രാജാവായി മാറിയെങ്കിൽ യുവ രാജാവ് ആര് എന്ന ചോദ്യത്തിന് യാതൊരു സംശയവും ഇല്ലാത്ത പ്രകടനവുമായി ഫ്രൻസിന്റെ കിലിയൻ എം ബാപ്പെ ഫൈനലിൽ നേടിയ ചരിത്ര ഹാട്രിക്കോടെ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നതിനും ടൂർണമെന്റ് സാക്ഷ്യം വഹിക്കുകയുണ്ടായി. 1966ൽ ഇംഗ്ലണ്ട് ജേതാവായ സമയത്ത് ഫൈനലിൽ അവരുടെ നായകൻ ജഫ് ഹാർസ്റ്റ് ഹാട്രിക് നേടിയ ശേഷം ഫൈനിൽ ഹാട്രിക് നേടുന്ന ആദ്യ താരമായി എംബാപ്പെ മാറിയ ചരിത്ര മുഹൂർത്തത്തിനും ലോകം സാക്ഷിയായി.
1930 ൽ 13 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉറുഗ്വേയിൽ നടന്ന ഒന്നാമത് ലോകകപ്പിൽ അർജന്റീന തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ ആയിരുന്നു ആദ്യ ചാമ്പ്യന്മാർ. ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ സ്കോറർ (ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോക്കെതിരെ) എന്ന നിലയിൽ ചരിത്രപുസ്തകത്തിൽ ഇടം നേടി.
ഇരുപത്തിരണ്ടാമത് ലോകകപ്പ് ഫുട്ബോളിൽ ഏഷ്യാ വൻകരയിൽ നടന്ന രണ്ടാമത് ടൂർണമെൻ്റായിരുന്നു. ദക്ഷിണകൊറിയും ജപ്പാനും സംയുക്ത ആതിഥേരായി 2002 ലാണ് ആദ്യമായി ഏഷ്യാ വൻകരയിൽ ഈ മാമാങ്കം കടന്നുവന്നത്. അത്ഭുതകരമായ സാമ്യത എന്ന് പറയട്ടെ 2002- 22 കാലയിളവിനിടെ നടന്ന നാല് ടൂർണമെന്റ്കളിലും വിജയിച്ചത് യൂറോപ്യൻ ടീം ആയിരുന്നെങ്കിൽ ഒരു ലാറ്റിൻ അമേരിക്കൻ ടീമിന് വീണ്ടും വിജയിക്കാൻ ടൂർണമെന്റിന് വീണ്ടും ഏഷ്യയിലേക്ക് കടന്നു വരേണ്ടി വന്നു എന്നത് അത്ഭുതകരമായി തോന്നുന്നു.
1988 ലെ ലോകകപ്പ് മുതലാണ് ഒരു ആതിഥേയ രാജ്യവും 31 കോൺഫെഡറേഷൻ രാജ്യങ്ങളും എന്ന നിലയിൽ രാജ്യങ്ങളുടെ എണ്ണം 32 ആക്കി നിശ്ചയിച്ചത്. അതിനുശേഷം ഉള്ള ടൂർണമെന്റുകളിൽ ഏറ്റവും അധികം ഗോൾ സ്കോർ ചെയ്യപ്പെട്ടത് ഖത്തറിൽ ആയിരുന്നു (172). ടൂർണമെന്റിന്റെ താരമായി സംശയലേശമന്യേ ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ഉള്ള ഗോൾഡൻ ബൂട്ട് നാളെയുടെ താരം കിളിയൻ എംബാപേക്ക് തന്നെ ലഭിച്ചത് കാലത്തിന്റെ കാവ്യനീതിയാകാം.
ഖത്തറിന്റെ ദേശീയ ദിനത്തിൽ അർജന്റീന മൂന്നാംവട്ടം കിരീടം ഉയർത്തി വൻ വിജയമായി മാറിയ ടൂർണമെന്റിന് ശേഷം ഇനി അടുത്ത ടൂർണമെന്റ് നാല് വർഷം കഴിഞ്ഞ കാനഡ മെക്സിക്കോ അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെ സംയുക്ത അഭിമുഖ്യത്തിൽ 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കും.
#FIFAWorldCup #Qatar2022 #Messi #Mbappe #Football #Sports