Appointment | ടെന്‍ഹാഗിന്റെ പകരക്കാരനായി അമോറിം കരാര്‍ ഒപ്പിട്ടു ; റൂഡ്‌വാന്‍ നീല്‍സ്റ്റര്‍ റൂയി അസിസ്റ്റന്റായേക്കും
● 39 കാരനായ പോര്‍ച്ചുഗീസ് പരിശീലകന്‍ 2027 വരെ കരാര്‍ ഒപ്പുവെച്ചു.
● നവംബര്‍ 11 ന് അമോര്‍ ക്ലബ്ബില്‍ ഔദ്യോഗികമായിചേരും.
ലണ്ടൻ: (KVARTHA) ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ പഴയ ലെഗസി തിരിച്ചുപിടിക്കാന്‍ വെമ്പുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് പകരമായി റൂബന്‍ അമോറിമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ മാനേജരായി തിരഞ്ഞെടുത്തു. സ്‌പോര്‍ട്ടിംഗ് ലിസ്ബണ് രണ്ട് പ്രൈമിറ ലിഗ കിരീടങ്ങള്‍ നേടിയ 39 കാരനായ പോര്‍ച്ചുഗീസ് പരിശീലകന്‍ 2027 വരെ കരാര്‍ ഒപ്പുവെച്ചു.
നവംബര്‍ 11 ന് അമോര്‍ ക്ലബ്ബില്‍ ഔദ്യോഗികമായിചേരും. അമോറിം ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തുന്നത് വരെ താല്‍ക്കാലിക പരിശീലകനായി റൂഡ് വാന്‍ നിസ്റ്റല്‍റൂയ് ടീമിന്റെ ചുമതല വഹിക്കും. നവംബര്‍ 24-ന് ഇപ്സ്വിച്ചിനെതിരേയാണ് അമോറിമിന്റെ ആദ്യ ഗെയിം. കഴിഞ്ഞയാഴ്ച വെസ്റ്റ് ഹാമിനോട് 2-1 ന് തോറ്റതോടെയാണ് യുണൈറ്റഡ് തിങ്കളാഴ്ച ടെന്‍ ഹാഗിനെ പുറത്താക്കിയത്.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രമാണ് ടീമിന് നേടാനായത്. പ്രീമിയര്‍ ലീഗില്‍ ക്ലബ്ബാണെങ്കില്‍ 14-ാം സ്ഥാനത്താണ്. ലീഗ് കപ്പിന്റെ നാലാം റൗണ്ടില്‍ ലെസ്റ്ററിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ 5-2 ന്റെ വിജയം നേടിയിരുന്നു. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാനായുള്ളൂ. ഓള്‍ഡ് ട്രാഫോര്‍ഡിലെ തന്റെ സ്‌പെല്‍ സമയത്ത് ടെന്‍ ഹാഗ് ലീഗ് കപ്പും എഫ്എ കപ്പും നേടിയെങ്കിലും 2013 മുതല്‍ അലക്‌സ് ഫെര്‍ഗൂസന്റെ അവസാന സീസണ് ശേഷം പ്രീമിയര്‍ ലീഗ് നേടിയിട്ടില്ല.
ഫെര്‍ഗൂസണ്‍ 13 തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുണ്ട്, എന്നാല്‍ അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷം അഞ്ച് സ്ഥിരം മാനേജര്‍മാര്‍ വന്നിട്ടും ടീമിന് കിരീടം നേടാനായില്ല. അതേസമയം ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റൂഡ്‌വാന്‍ നിസ്റ്റല്‍റൂയ് വ്യാഴാഴ്ച പറഞ്ഞു. പുതിയ യുണൈറ്റഡ് ബോസ് വാന്‍ നിസ്റ്റല്‍റൂയിയുടെ കീഴില്‍ അസിസ്റ്റന്റായി തുടര്‍ന്നേക്കും.
#ManchesterUnited #RubenAmorim #VanNistelrooy #EPL #PremierLeague #Football