Football | സ്വാഗതം: കേരളത്തിൽ പന്ത് തട്ടാൻ  അർജന്റീന എത്തുന്നു 

 
Argentina Football Association officials meeting with Kerala Sports Minister
Argentina Football Association officials meeting with Kerala Sports Minister

Photo Credit: Facebook/ V Abdurahiman

അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ  ചർച്ച നടത്തിയിരുന്നു 

തിരുവനന്തപുരം: (KVARTHA) കേരളത്തിൽ പന്ത് തട്ടാൻ  അർജന്റീന തയാറെടുക്കുന്നതായി റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉടൻ തന്നെ കേരളം സന്ദർശിച്ചേക്കും. സ്പെയിനിലെ മാഡ്രിഡിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ  നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ വാർത്ത പുറത്ത് വരുന്നത്.

കേരളത്തിൽ ഫുട്ബോൾ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചയിൽ പരിഗണിച്ചു. അസോസിയേഷൻ പ്രതിനിധികളുടെ സന്ദർശനത്തിനു ശേഷം അർജന്റീന ഫുട്ബോൾ ടീം കേരളം സന്ദർശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കായിക വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് ഐ എ എസ്  സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് മന്ത്രിക്ക് ഒപ്പം  സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.

കേരളത്തിലെ ജനത എന്നും ഫുട്ബോലിനെ ചേർത്ത് പിടിച്ചവരാണെന്നും അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia