Sacking | മാഞ്ചസ്റ്റർ യുണൈറ്റഡ്: ടെൻ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം ശക്തം
● യുണൈറ്റഡിന്റെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ നടക്കും.
● പ്രീമിയർ ലീഗിൽ എട്ട് പോയിന്റുമായി പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ്.
മാഞ്ചസ്റ്റർ: (KVARTHA) മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന്റെ ഭാവി അനിശ്ചിതത്വത്തിൽ. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ടെൻ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. പ്രീമിയർ ലീഗിൽ ഏഴ് മത്സരം പൂർത്തിയാക്കിയപ്പോൾ എട്ട് പോയിന്റുമായി പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ്. രണ്ട് ജയം, രണ്ട് സമനില, മൂന്ന് തോല്‍വി എന്നിങ്ങനെയാണ് ഏഴ് മത്സരങ്ങളുടെ ഫലം. കഴിഞ്ഞ സീസണിലെ പ്രകടനത്തേക്കാൾ വളരെ മോശമായ ഫോമിലാണ് ടീം. ഈ സാഹചര്യത്തിൽ ടെൻ ഹാഗിന്റെ തുടർച്ചയെക്കുറിച്ച് ക്ലബ്ബ് ഉടമകളും ആരാധകരും ആശങ്കയിലാണ്.
യുണൈറ്റഡിന്റെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ നടക്കും. ടെൻ ഹാഗിന്റെ ഭാവി സംബന്ധിച്ചുള്ള തീരുമാനം അതിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ക്ലബ്ബ് ഉടമകൾ പുതിയ കോച്ചിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ക്ലബ്ബ് ഉടമകളിലൊരാളായ സർ ജിം റാറ്റ്ക്ലിഫ് ജർമ്മൻ കോച്ച് തോമസ് ടുഷേലുമായി ചർച്ച നടത്തിയിട്ടുണ്ട്.
തുഷേൽ അവസാനമായി ബയേൺ മ്യൂണിക്കിനെ പരിശീലിപ്പിച്ചിരുന്നു. ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതും ടുഷേലാണ്. ടുഷേല്‍ പി എസ് ജി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
#ManchesterUnited #TenHag #PremierLeague #Tuchel #Football #Sports