Durand Cup | ഡുറാൻഡ് കപ്പിൽ കലാശപ്പോര്; മോഹൻബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും  

 
Durand Cup Final: Mohun Bagan vs NorthEast United
Durand Cup Final: Mohun Bagan vs NorthEast United

Image Credit: Instagram/ Indian Super League

മത്സരം ശനിയാഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും.

കൊൽക്കത്ത: (KVARTHA) ഡുറാൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സിനെതിരിടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തയ്യാറെടുക്കുന്നു. 

ഡുറാൻഡ് കപ്പിൽ  ആദ്യത്തെ ഫൈനൽ പ്രവേശമാണ് നോർത്ത് ഈസ്റ്റിന്. മറുവശത്ത്, പതിനെട്ടാം കിരീടം ലക്ഷ്യമാക്കി മോഹൻബഗാൻ അണിനിരക്കുന്നു. മത്സരം ശനിയാഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും.

സെമിഫൈനലിൽ ബംഗളൂരു എഫ്‌സിനെ തകർത്താണ് മോഹൻബഗാൻ ഫൈനലിലെത്തിയത്. എന്നാൽ ടീം ക്യാപ്റ്റൻ സുഭാഷിഷ് ബോസിന്റെ പരിക്കാണ് മോഹൻബഗാന് ആശങ്കയുണ്ടാക്കുന്നത്. സുഭാഷിഷ് ഫൈനലിൽ കളിക്കാൻ സാധ്യത കുറവാണ്. 

ജാസൺ കമ്മിങ്സ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് താപ്പ എന്നീ താരങ്ങളുടെ സാന്നിധ്യം മോഹൻബഗാന് ഏറെ ബലം പകരും.

മറുവശത്ത്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോങ് ലജോങ് എഫ്‌സിയെ 3-0ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ഗ്വില്ലർമോ ഫെർണാണ്ടസ്, എം എസ് ജിതിൻ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ മുൻനിരയുടെ കരുത്. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia