Football Tournament | ജിദ്ദയിൽ പ്രവാസി ഫുട്ബോൾ ആഘോഷം: ചാമ്പ്യൻസ് ട്രോഫി

 
Expats Football Celebration in Jeddah: Champions Trophy
Expats Football Celebration in Jeddah: Champions Trophy

Photo: Arranged

● സിഫ് (സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം) പ്രസിഡന്റ് ബേബി നീലാമ്പ്ര ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
● മലബാറിലെ ഫുട്ബോൾ മൈതാനങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ, മലയാളി കാണികൾ കൂട്ടമായി എത്തി ടീമുകളെ പ്രോത്സാഹിപ്പിച്ചു.
● ആദ്യ ദിനം നടന്ന അഞ്ച് മത്സരങ്ങളും ആവേശകരമായിരുന്നു. 

ജിദ്ദ: (KVARTHA) പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഫുട്ബോൾ ടൂർണമെന്റ് ജിദ്ദയിൽ അരങ്ങേറി. സിഫ് (സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം) പ്രസിഡന്റ് ബേബി നീലാമ്പ്ര ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ കായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ, വസീരിയ സ്റ്റേഡിയം ഫുട്ബോൾ ആവേശത്തിന്റെ കേന്ദ്രമായി മാറി. മലബാറിലെ ഫുട്ബോൾ മൈതാനങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ, മലയാളി കാണികൾ കൂട്ടമായി എത്തി ടീമുകളെ പ്രോത്സാഹിപ്പിച്ചു.

ആദ്യ ദിനം നടന്ന അഞ്ച് മത്സരങ്ങളും ആവേശകരമായിരുന്നു. വെറ്ററൻസ് വിഭാഗത്തിൽ സമാ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് എഫ്.സി ഏകപക്ഷീയമായി നാല് ഗോളുകൾക്ക് സ്പോർട്ടിങ് പാരൻറ്സ് എഫ്.സി യെ പരാജയപ്പെടുത്തി. സമാ യുനൈറ്റഡിലെ ഹാഷിം മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

സിനിയർ വിഭാഗത്തിൽ അബീർ ബ്ലൂസ്റ്റാർ സലാമത്തക് എഫ്.സി ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആദാബ് ബിരിയാണി ഹൗസ് എ.സി.സി. ബി യെ പരാജയപ്പെടുത്തി. ബ്ലൂസ്റ്റാർ എഫ്‌സി യിലെ സുധീഷ് മാൻ ഓഫ് ദി മാച്ച് ആയി.

അബീർ & ഡെക്‌സോ പാക്ക് ബ്ലാസ്റ്റേഴ്‌സ് എഫ് സി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബി.എഫ്‌.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്‌സിനെ തോൽപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ജസീർ തറയിലിനെ മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുത്തു.

ജിദ്ദ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ചാംസ് സാബിൻ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് റിയൽ കേരള എഫ് സി യെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് കടന്നു.

അജിക്കോ ഇന്റീരിയർ ബി .സി.സി എഫ്‌സി, ജിദ്ദയിലെ അതികായരായ അറബ് ഡ്രീംസ് എസിസി എഫ്‌സി എ യോട് പൊരുതികീഴടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എ.സി.സി.എ വിജയിച്ചത്.

ഡിസംബർ 20 വെള്ളിയാഴ്‌ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും.


#AbeerExpress, #ExpatFootball, #JeddahFootball, #ChampionsTrophy, #FootballTournament, #SportsInJeddah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia