Expo City | ബലിപെരുന്നാൾ അവധിക്കാലം ദുബൈ എക്സ്പോസിറ്റിയിൽ ആഘോഷിക്കാം; കുട്ടികൾക്ക് സൗജന്യ പ്രവേശനം; എത്ര കണ്ടാലും മതിവരാത്ത ദൃശ്യാനുഭവം കാത്തിരിക്കുന്നു 

 
kids expo
kids expo


ഭക്ഷണത്തിനും പാനീയങ്ങൾക്കും 20 ശതമാനം കിഴിവിനൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി വിനോദ പ്രവർത്തനങ്ങളൂം ഒരുക്കിയിട്ടുണ്ട്

ദുബൈ: (KVARTHA) ബലിപെരുന്നാൾ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കായി തിരയുകയാണോ, എങ്കിൽ എക്‌സ്‌പോ സിറ്റിയിലേക്ക് പോയാലോ? നിങ്ങളുടെ കുട്ടികൾക്ക് 11 വയസോ അതിൽ താഴെയോ ആണ് പ്രായമെങ്കിൽ സൗജന്യമായി പ്രവേശിക്കുകയും ചെയ്യാം. 
11 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ടെറയുടെ ഇൻഡോർ പ്ലേ ഏരിയയായ ടാക ഐലൻഡ് ഉൾപ്പെടെ എല്ലാ എക്സ്‌പോ സിറ്റി ആകർഷണങ്ങളിലേക്കും പൂർണവും സൗജന്യവുമായ പ്രവേശനം ലഭിക്കും. 

ജൂൺ 15 മുതൽ 23 വരെയാണ് അവസരം. എത്ര കണ്ടാലും മതിവരാത്ത ദൃശ്യാനുഭവമാണ് ദുബൈ എക്സ്പോ സിറ്റി. വിനോദത്തിനും വിദ്യാഭ്യാസത്തിനും മികച്ചൊരു കേന്ദ്രമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും  ചേർന്ന്  സമയം  ചെലവഴിക്കാൻ മികച്ച  സ്ഥലം  മാത്രമല്ല, ഭാവിയിലെ ലോകത്തെ പറ്റി കൂടുതൽ  അറിയാനുള്ള അവസരവും കൂടിയാണ് എക്സ്പോസിറ്റി. ബലിപെരുന്നാൽ ആഘോഷങ്ങൾ കൂടുതൽ സന്തോഷകരമാക്കാൻ ഈ നഗരി വഴിയൊരുക്കും.

കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാൻ കഴിയുന്നവ 

* വിഷൻ പവലിയൻ
* ടെറ പവലിയൻ
* അലിഫ് പവലിയൻ
* സ്ത്രീകളുടെ പവലിയൻ
* സ്റ്റോറീസ് ഓഫ് നേഷൻ 
* ഗാർഡൻ സ്‌കൈ 
* എക്സ്പോ 2020 ദുബൈ മ്യൂസിയം
* ടാഖ ഐലൻഡ് 

ഭക്ഷണത്തിനും പാനീയങ്ങൾക്കും 20 ശതമാനം കിഴിവിനൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി വിനോദ പ്രവർത്തനങ്ങളൂം ഒരുക്കിയിട്ടുണ്ട്.  മുതിർന്നവർക്കും 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഒരാൾക്ക് 120 ദിർഹമാണ് ഫീസ്.

ഈദ് സമയത്ത് സമയക്രമം 

ശനിയും ഞായറും - രാവിലെ 10 മുതൽ രാത്രി 8 വരെ
തിങ്കൾ മുതൽ വെള്ളി വരെ - ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia