അബുദാബിയില്‍ ഇരുനിലകെട്ടിടത്തില്‍ വന്‍ തീപിടുത്തം; 20 പേര്‍ മരിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരുള്ളതായി സംശയം
Feb 20, 2015, 16:17 IST
അബുദാബി: (www.kvartha.com 20/02/2015) അബുദാബിയില്‍ മുസഫാ സനായി എയില്‍ ആദ്യസിഗ്നലിനടുത്തുള്ള ബംഗാളി മസ്ജീദിന് സമീപത്തെ ഇരുനിലകെട്ടിടത്തില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 20 പേര്‍ മരിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ മരണം സംബന്ധിച്ച ഔദ്യോഗികസ്ഥിരികരണം ഇനിയും ഉണ്ടായിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിച്ചുവന്നിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹങ്ങള്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടന്ന കെട്ടിടം പോലീസിന്റെ നിയന്ത്രണത്തിലാണ്. ആരെയും ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
തൂക്കത്തില്‍ തട്ടിപ്പെന്ന്, മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

Keywords: Abu Dhabi, Fire, Dies, India, Pakistan, Bangladesh, hospital, Report, Police, Accident, Dead Body, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.