ദുബൈ റോഡപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 10 പേര്‍ ഇന്ത്യക്കാര്‍

 


ദുബൈ: ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പത്തുപേര്‍ ഇന്ത്യക്കാര്‍. തൊഴിലാളികളുമായി സഞ്ചരിച്ച ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ 15 പേരും ഏഷ്യക്കാരാണെന്ന് മാത്രമായിരുന്നു ഇതുവരെ പുറത്തുവിട്ടിരുന്നത്. ബീഹാറില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ് അപകടത്തില്‍പെട്ടവര്‍. ഇതില്‍ 13 പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഷാര്‍ജയില്‍ നിന്ന് ജബേല്‍ അലിയിലെ വര്‍ക്ക് സൈറ്റിലേയ്ക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‌പെട്ടത്. 27 തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ദുബൈ റോഡപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ 10 പേര്‍ ഇന്ത്യക്കാര്‍തെക്കന്‍ യുഎഇയേയും അബൂദാബിയേയും ബന്ധിപ്പിക്കുന്ന തിരക്കേറിയ എമിറേറ്റ്‌സ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ തൊഴിലാളികളെ റാഷിദ്, അല്‍ ബറഹ ആശുപത്രികളിലാന് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസ് വെട്ടിപ്പൊളിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. അടുത്ത കാലത്ത് ദുബൈയിലുണ്ടായ വലിയ വാഹനാപകടങ്ങളിലൊന്നാണിത്.

SUMMARY: Dubai: At least 10 Indian workers were among 15 people killed when the bus they were travelling in rammed into a parked truck on the busy Emirates road here.

Keywords: Gulf, UAE, Dubai, Accident, Workers, Indians, Asians, Bangladeshis,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia