ദുബായ്: ദുബൈ കാര്‍ സിറ്റിയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ പട്ടാപ്പകല്‍ തോക്കുമായി അതിക്രമിച്ച് കടന്ന് 10 ലക്ഷം ദിര്‍ഹം കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍. 30 സെക്കന്റിനുള്ളില്‍ കവര്‍ച്ച നടത്തി രകഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കം പൊലീസ് പിടികൂടി.
രണ്ട് മുഖംമൂടിധാരികള്‍ സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി. ഒരാള്‍ അവരോട് ഒരു ഭാഗത്തേക്ക് മാറി നില്‍ക്കാന്‍ ആക്രോശിച്ചു. തുടര്‍ന്ന് കൈയില്‍ കിട്ടിയ പണമടങ്ങിയ ബാഗുമെടുത്ത് ഞൊടിയിടയില്‍ രക്ഷപ്പെടുകയായിരുന്നു.
ഒരു നിമിഷത്തേക്ക് സ്തബ്ധരായിപ്പോയ ജീവനക്കാര്‍ സമനില വീണ്ടെടുത്ത് ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 243 ഉദ്യോഗസ്ഥന്മാരെ ഇതിന് വേണ്ടി പലയിടങ്ങളില്‍ വിന്യസിച്ചു.
Keywords: Money Exchange, Gulf, Faked, Dubai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.