നൂറ്റിയഞ്ചാം വയസില്‍ ഹജ്ജിന്റെ പുണ്യവുമായി നൂര്‍ മുഹമ്മദ്

 


മക്ക: (www.kvartha.com 26.09.2015) നിരവധി തവണ പരാജയപ്പെട്ടുവെങ്കിലും നൂറ്റിയഞ്ചാം വയസില്‍ നൂര്‍ മുഹമ്മദ് ഹജ്ജിന്റെ പുണ്യം നേടി. പാക് പൗരനായ നൂര്‍ മുഹമ്മദ് കഴിഞ്ഞ 15 വര്‍ഷമായി സ്വരൂപിച്ച പണം കൊണ്ടാണ് ഹജ്ജ് നിര്‍വഹിച്ചത്.

നിരവധി തവണ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഞാനെന്റെ ദൗത്യത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. പണം സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്നു. ഓരോ വര്‍ഷവും ഹജ്ജിന്റെ ചിലവ് വര്‍ദ്ധിക്കുകയാണ്. ഓരോവട്ടവും മതിയായ പണം സമ്പാദിക്കാന്‍ ശ്രമിച്ചുവെങ്കിലും കുടുംബത്തിന്റെ സാമ്പത്തീക സ്ഥിതി അതിന് തടസമായി നൂര്‍ മുഹമ്മദ് പറഞ്ഞു.

ഇതാദ്യമായാണ് നൂര്‍ മുഹമ്മദ് സൗദിയിലെത്തുന്നത്. ഹജ്ജ് അത്ര കഠിനമായ കര്‍മ്മമല്ലെന്ന് അദ്ദേഹം പറയുന്നു. നൂര്‍ മുഹമ്മദിന്റെ പല സുഹൃത്തുക്കളും ഹജ്ജ് വളരെ കഠിനമാണെന്ന് പറഞ്ഞിരുന്നു. ഇന്നവരില്‍ ആരും ജീവിച്ചിരിപ്പില്ല.

എന്നാലിപ്പോള്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ പ്രായമായവര്‍ക്ക് ഹജ്ജിനെ എളുപ്പമാക്കികൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റിയഞ്ചാം വയസില്‍ ഹജ്ജിന്റെ പുണ്യവുമായി നൂര്‍ മുഹമ്മദ്

SUMMARY: After several failed attempts, 105-year-old Pakistani pilgrim Noor Mohammed, has made it to Makkah after many failed attempts. "My repeated failures to perform Haj did not deter me. I continued my struggle to save money and embark on the journey of the life-time," he told Al-Hayat newspaper. He said he had been saving money for 15 years.

Keywords: Haj, Saudi Arabia, Pakistan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia