Missing | ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് കാണാതായ 13 ഇന്ത്യക്കാർ അടക്കം 16 പേരെ കണ്ടെത്താൻ നാവികസേന രംഗത്ത്; തിരച്ചിൽ ആരംഭിച്ചു

 
Ship
Ship

Representational Image generated by Meta AI

'പ്രസ്റ്റീജ് ഫാൽക്കൺ' എന്ന പേരിലുള്ള കപ്പലിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാകയാണ് ഉണ്ടായിരുന്നത്

 

ന്യൂഡെൽഹി: (KVARTHA) ഒമാൻ (Oman) തീരത്ത് എണ്ണക്കപ്പൽ (Oil Tanker) മറിഞ്ഞ് 16 പേരെ കാണാതായതിന് പിന്നാലെ ഇവരെ കണ്ടെത്തുന്നതിനായി ഇന്ത്യയുടെ നാവികസേന (Navy) തിരച്ചിൽ ആരംഭിച്ചു. കപ്പലിലുണ്ടായിരുന്നവരിൽ 13 പേർ ഇന്ത്യക്കാരും (Indians) ബാക്കി മൂന്നു പേർ ശ്രീലങ്കക്കാരും ആണ്. കാണാതായവരെ കണ്ടെത്തുന്നതിനായി ഇന്ത്യ ഒരു കപ്പലും വിമാനവും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

കപ്പൽ മറിഞ്ഞതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഒമാൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മാരിടൈം സെക്യൂരിറ്റി സെൻ്റർ (MSC) അറിയിച്ചു. ഒമാൻ തീരത്ത്, പ്രധാന വ്യവസായ തുറമുഖമായ ദുക്മിന് (Duqm)സമീപമായിരുന്നു കപ്പൽ മറിഞ്ഞത്. കപ്പൽ മുങ്ങുകയും തലകീഴായി മറിയുകയും ചെയ്തു.

'പ്രസ്റ്റീജ് ഫാൽക്കൺ' എന്ന പേരിലുള്ള എണ്ണക്കപ്പലിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാകയാണ് ഉണ്ടായിരുന്നത്. യമനിലെ തുറമുഖ നഗരമായ ഏദനിലേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്ന്  റിപ്പോർട്ടുകൾ പറയുന്നു. ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെൻ്റർ കപ്പൽ മറിഞ്ഞ വിവരം സോഷ്യൽ മീഡിയയായ ‘എക്‌സ്’ വഴി പങ്കുവച്ചു. കപ്പല് മറിഞ്ഞ വിവരം ലഭിച്ചയുടന് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചതായി അവർ അറിയ്യിച്ചിട്ടുണ്ട്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia