Reading Festival | കുട്ടികളുടെ വായനോത്സവത്തിന്റെ പതിനഞ്ചാമത് എഡിഷൻ ശാർജ എക്സ്പോ സെന്‍ററിൽ ആരംഭിച്ചു
May 3, 2024, 21:41 IST
/ ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) ശാർജ കുട്ടികളുടെ വായനോത്സവത്തിന്റെ പതിനഞ്ചാമത് എഡിഷൻ ശാർജ എക്സ്പോ സെന്‍ററിൽ ആരംഭിച്ചു. ശാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന വാർഷിക സാംസ്‌കാരികോത്സവം ഈ മാസം 12 വരെ നീണ്ടു നിൽക്കും. സുപ്രീംകൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകത്തിന്റെ വാതായനങ്ങളാണ് തുറക്കുന്നത്.
ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു. വൺസ് അപ്പോൺ എ ഹീറോ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള അരങ്ങേറുന്നത്. വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, വിനോദ, സാംസ്കാരിക , കലാ മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം തീർത്തും സൗജന്യമാണ്.
സ്കൂളുകളിൽനിന്ന് കൂട്ടായും അല്ലാതെയും വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. മേളയിൽ നിരവധി വിഖ്യാത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്. ഈ മാസം 12 വരെ ശാർജ എക്സ്പോ സെന്ററിലാണ് പരിപാടി. അസ്ഥിര കാലാവസ്ഥ കാരണം പതിവിന് വിപരീതമായി ഇപ്രാവശ്യത്തെ എല്ലാ കലാ പരിപാടികളും ഹാളിനകത്ത് തന്നെയാണ് നടക്കുക. വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ശാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും 75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും.
വായനോത്സവത്തിന് മുന്നോടിയായി പുസ്തക വിൽപനക്കാരുടെ സമ്മേളനം നടന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക വിൽപ്പനക്കാരും വിതരണക്കാരും പ്രസാധകരും സംബന്ധിച്ചു. മേഖലയിലും ലോകത്തെങ്ങുമുള്ള ബിസിനസ് പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ശാർജ ആനിമേഷൻ കോൺഫറൻസിൻ്റെ (എസ്എസി) രണ്ടാം പതിപ്പും അടുത്ത ദിവസം നടക്കും. പ്രശസ്ത ആനിമേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. മറ്റ് വ്യവസായ മേഖലയിലുള്ള പ്രമുഖരും പങ്കെടുക്കും.

Keywords: News, Malayalam-News, Reported by Qasim Mohammed Udumbunthala, World, Gulf, 15th Sharjah Children's Reading Festival begins.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.