മലയാളി പെണ്‍കുട്ടി ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 7-ാം നിലയില്‍ നിന്നും വീണു മരിച്ചു

 


ഷാര്‍ജ: (www.kvartha.com14.10.2015) മലയാളി പെണ്‍കുട്ടി ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 7-ാം നിലയില്‍ നിന്നും വീണു മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി റോസ്‌മേരി (16) യാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്. തൃശ്ശൂര്‍ മതിലകം സ്വദേശി സൈമണ്‍ സെബാസ്റ്റ്യന്റെയും റീത്ത മേരിയുടെയും മകളാണ് മരിച്ച റോസ്‌മേരി.

അബുഷഗാറ ഏരിയയില്‍ ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം നടന്നത്. മരണ സമയത്ത് മാതാവ് റീത്താമേരി വീട്ടിലുണ്ടായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ മൂന്നു ദിവസമായി റോസ്‌മേരി സ്‌കൂളില്‍ പോയിരുന്നില്ല. കെട്ടിടത്തിലെ 7- ാം
നിലയിലുള്ള ഫ് ളറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി സോളമന്‍ സഹോദരനാണ്.

മൃതദേഹം അല്‍ ഖാസിമി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മലയാളി പെണ്‍കുട്ടി ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 7-ാം നിലയില്‍ നിന്നും വീണു മരിച്ചു


കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി

Keywords: 16-year-old Kerala girl jumps from building in Sharjah, dies, Flat, hospital, Treatment, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia