Claim | കുവൈത്തിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: (KVARTHA) കുവൈത്ത് കോസ്റ്റ് ഗാർഡ് (Kuwait Coast Guard) നടത്തിയ പരിശോധനയില്‍, വാട്ടർ ടാങ്കിനടിയിൽ (Water Tank) ഒളിപ്പിച്ച 164 കിലോഗ്രാം വിലപിടിപ്പുള്ള ലഹരിമരുന്ന് (Drugs) പിടിച്ചെടുത്തു. അയൽ രാജ്യത്തു നിന്നും ബോട്ടിൽ കടത്താൻ ശ്രമിച്ച ഈ ലഹരിമരുന്ന് ഏകദേശം 450,000 കുവൈത്ത് ദിനാർ വില വരുമെന്നാണ് പോലീസിന്‍റെ അനുമാനം. ഈ സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസ് അറസ്റ്റ് (Arrested) ചെയ്തു.
പോലീസ് പറയുന്നത്: പോലീസ് നൽകിയ വിവരമനുസരിച്ച്, കടൽ വഴി കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയ്‌ക്കപ്പെട്ടത്. വാട്ടർ ടാങ്ക് എന്നത് ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള സാധാരണ രീതിയാണെങ്കിലും, ഇത്തരം വൻതോതിലുള്ള ലഹരിമരുന്ന് കണ്ടെത്തുന്നത് അപൂർവമാണ്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
#Kuwait #drugs #seizure #coastguard #arrest #smuggling