മക്കയില്‍ തിക്കിലും തിരക്കിലും 18 പേര്‍ക്ക് പരിക്ക്

 


റിയാദ്: (www.kvartha.com 04.07.2016) മക്കയിലെ ഹറമിലുണ്ടായ തിക്കിലും തിരക്കിലും 18 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയേഴാം രാവായതിനാല്‍ അന്നേ ദിവസം വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

റമദാനിലെ ഏറ്റവും വിശേഷപ്പെട്ട രാത്രിയാണ് ഇരുപത്തിയേഴാം രാവ്.

നിസാര പരിക്കുകളാണ് തീര്‍ത്ഥാടകര്‍ക്കുണ്ടായത്. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നില്ല. റമദാനില്‍ ഉംറ തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും അവസാന പത്ത് നാളില്‍.

സെപ്റ്റംബറില്‍ നടക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സുരക്ഷ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അപകടം. കഴിഞ്ഞ വര്‍ഷം ഹജ്ജിനിടയിലുണ്ടായ ദുരന്തങ്ങളില്‍ രണ്ടായിരത്തോളം തീര്‍ത്ഥാടകരാണ് മരിച്ചത്. അതേസമയം സൗദി അറേബ്യ നല്‍കുന്ന കണക്ക് 769 ആണ്.

മക്കയില്‍ തിക്കിലും തിരക്കിലും 18 പേര്‍ക്ക് പരിക്ക്
SUMMARY: Riyadh: Eighteen pilgrims have been injured in a stampede near the Grand Mosque in Makkah, Saudi media reported on Saturday, as the kingdom continues to review safety after a deadly crush during last year’s Hajj.

Keywords: Riyadh, Eighteen pilgrims, Injured, Stampede, Grand Mosque, Makkah, Saudi Arabia, Saturday, Kingdom, Safety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia