പത്തുമാസത്തിനിടെ ഷാര്‍ജ റോഡുകളില്‍ പൊലിഞ്ഞത് പതിനെട്ട് ജീവനുകള്‍

 


ഷാര്‍ജ: (www.kvartha.com 26.11.2014) നൂറ്റി അറുപത്തിനാല് അപകടങ്ങളിലായി ഷാര്‍ജ റോഡുകളില്‍ ഈ വര്‍ഷം പൊലിഞ്ഞത് പതിനെട്ട് ജീവനുകളെന്ന് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പത്തിയൊന്ന് പേര്‍ റോഡപകടങ്ങളില്‍ ചെറുതും വലുതുമായ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു.

ഒട്ടുമിക്ക അപകടങ്ങളുടെയും പ്രധാനകാരണം അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഷാര്‍ജാ പോലീസ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡയറക്ടര്‍ പറഞ്ഞു. റോഡ് യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുമായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം
 കൂട്ടിചേര്‍ത്തു.

പത്തുമാസത്തിനിടെ ഷാര്‍ജ റോഡുകളില്‍ പൊലിഞ്ഞത് പതിനെട്ട് ജീവനുകള്‍


Also Read:
മനോജിന്റെ മരണം: കേസ് പോലീസ് എഴുതിത്തള്ളിയത് കോടതി അംഗീകരിച്ചു

Keywords:  Sharjah, Road, Report, Accident, Injured, Police, Traffic, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia