Trouble | ദുബൈയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; 18 കാരൻ കുടുങ്ങി; 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം 

 
 
18-year-old british teen faces legal trouble in dubai over r
18-year-old british teen faces legal trouble in dubai over r

Representational image genearted by Meta AI

● പെൺകുട്ടിയുടെ അമ്മ ദുബൈ പൊലീസിൽ വിവരം നൽക്കുകയായിരുന്നു.
● നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം വിനോദസഞ്ചാരികൾ ഇത്തരം പ്രശ്നങ്ങളിൽ പെടുന്നു.

ദുബൈ: (KVARTHA) ലണ്ടനിലെ ടോട്ടൻഹാമിൽ നിന്നുള്ള 18-കാരനായ ബ്രിട്ടീഷ് പൗരൻ മാർക്കസ് ഫക്കാനയ്ക്ക് ദുബൈയിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ദുബൈയിൽ  കുടുംബവുമായി അവധിക്കാലം ചിലവഴിക്കുന്ന സമയത്ത്, 17 വയസ്സുള്ള മറ്റൊരു ബ്രിട്ടീഷ് പൗരയായ പെൺകുട്ടിയുമായുണ്ടായ പ്രണയവും ലൈംഗിക ബന്ധവുമാണ് നിയമക്കുരുക്കിലേക്ക് നയിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രാധ സ്റ്റെർലിംഗ് സ്ഥാപിച്ച 'ഡിറ്റെയിൻഡ് ഇൻ ദുബൈ' യാണ് ഈ വിവരം പങ്കുവെച്ചത്. ഇരുവരും ഇപ്പോൾ നിയമപ്രകാരം പ്രായപൂർത്തിയായവരാണെന്നും അവരുടെ പ്രായവ്യത്യാസം വളരെ ചെറുതാണെന്നും ചൂണ്ടിക്കാട്ടി ഇളവുകൾ നേടാനുള്ള ശ്രമത്തിലാണ് ഈ സംഘടന.

സെപ്റ്റംബറിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ മകളുടെയും ഫകാനയുടെയും ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ദുബൈ പൊലീസിൽ വിവരം നൽക്കുകയായിരുന്നു. പൊലീസ് എത്തി ഹോട്ടലിൽ വെച്ച് ഫകാനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, സംഭവ സമയത്ത് പെൺകുട്ടി മാർക്കസിനേക്കാൾ ഏതാനും മാസങ്ങൾക്ക് ചെറുതായിരുന്നു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായെങ്കിലും, അറസ്റ്റിനു ശേഷമാണ് ഇത് ഫകാനയ്ക്ക് മനസ്സിലായത്. ഇപ്പോൾ ഫകാനെ പൊലീസ് കസ്റ്റഡിയിൽ അല്ലെങ്കിലും, രാജ്യം വിടാൻ കഴിയുന്നില്ല. അതേസമയം, കേസ് തീരുമാനമാകാത്തതിനാൽ, കുടുംബം യുഎഇയിൽ ഏറെ നാൾ തുടർന്നു.

പിന്നീട് മാർക്കസിന്റെ മാതാപിതാക്കൾ യുവാവിനെ കൂടാതെ ലണ്ടനിലേക്ക് മടങ്ങി. 18 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധങ്ങൾ യുഎഇയിൽ നിയമവിരുദ്ധമാണ്. രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം നിരവധി വിനോദസഞ്ചാരികൾ ഇത്തരം പ്രശ്നങ്ങളിൽ പെടുന്നു.

 #CriticismOnDubai #StrictLaws #HumanRights #TouristWarning #BritishTeenCase #LegalTrouble

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia