റിയാദ്: (www.kvartha.com 25.05.2021) സൗദിയില്‍ തിങ്കളാഴ്ച രണ്ടു മലയാളികള്‍ മരിച്ചു. റിയാദില്‍ തിരൂര്‍ ബി പി അങ്ങാടി ആലുങ്ങല്‍ സ്വദേശി തൊടിശ്ശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി. പിതാവ് : മുഹ് മദ്, മാതാവ് ആമിന. ഭാര്യ: ആമിന. മക്കള്‍: മുഹ് മദ് ഷെഫീല്‍, അനസ് റഹ് മാന്‍, ഹബീബ് റഹ് മാന്‍. മരുമക്കള്‍: ബിജ്ന, നൂര്‍ജഹാന്‍, ഫരീദ. സഹോദരങ്ങള്‍: സി എം സലീം, മുസ്തഫ, ഫിറോസ്, ഫാത്തിമ, കദീജ, ഷഹല.
ജിദ്ദയില്‍ വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ആണ് ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ഇദ്ദേഹം രാവിലെ ഒമ്പതരയോടെ ഫാര്‍മസിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഉസ്മാന്‍ 12 വര്‍ഷമായി ജിദ്ദ മദീനറോഡ് റഹീലി പോളിക്ലിനിക്കിലെ ഫാര്‍മസിയിലാണ് ജോലി. പിതാവ്: ഹംസ ഹാജി. മാതാവ്: നബീസ. ഭാര്യ: ഫൗസിയ. മക്കള്‍: മുഹ് മദ് ആഷിഖ് (24), അല്‍ സാബിത്ത് (12).
Keywords: Riyadh, News, Gulf, World, Death, 2 Malayalies died in Saudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.