സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

 


റിയാദ്: (www.kvartha.com 12.05.2020) സൗദിയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരെയും കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം. ഇരുവരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദമാമില്‍ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 12 ആയി ഉയര്‍ന്നു.

സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

Keywords:  Riyadh, News, Gulf, World, COVID19, Death, hospital, Treatment, Malayalees, Saudi, 2 more malayalees die of covid 19 in Saudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia