ഷാര്‍ജ: ഷാര്‍ജ റോളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷെരീഫി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പാകിസ്ഥാന്‍ പൗരന്‍മാരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ ഇലക്ട്രോണിക്സ് കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിച്ചത്. ഷെരീഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്‌സാന്‍ (24) എന്നിവര്‍ അപകടനില തരണം ചെയ്തതായി കുവൈറ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഷെരീഫിന്റെ ഉടമസ്ഥതയിലുളള അറഫ ഇലക്‌ട്രോണിക്‌സ് പ്രവര്‍ത്തിച്ചു വരുന്ന റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം കാലപഴക്കം കാരണം പൊളിച്ചു മാററാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ കെട്ടിടത്തിലുള്ള ഷെരീഫിന്റെ കട കാലിയാക്കുന്നതിനായി സാധനങ്ങള്‍ ഫുട്പാത്തില്‍ കച്ചവടം നടത്തുന്നതിനിടയിലുണ്ടായ ചെറിയ തര്‍ക്കമാണ് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിക്കുന്നതിലും ഷെരീഫിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിലും കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് റോളയില്‍ ഷാര്‍ജ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ മലയാളികളുടെ കടളെല്ലാം ഞായറാഴ്ച അടഞ്ഞു കിടന്നു.
ഷെരീഫിന്റെ മയ്യിത്ത് ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Image credit: Ahmed Ramzan/ Gulf News |

Related News
ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശി കുത്തേററ് മരിച്ചു
Keywords: Sharjah, Gulf, Murder case, Kasaragod native, Sherif, Chithari, Rolla, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.