പുറത്താക്കിയതിന്റെ പ്രതികാരം ഇങ്ങനേയും! 400 ജീവനക്കാരുടെ പാസ്പോര്‍ട്ടുമായി ആഫ്രിക്കന്‍ പൗരന് യുഎഇയില്‍ നിന്നും കടന്നു
Jul 21, 2015, 21:32 IST
ദുബൈ: (www.kvartha.com 21.07.2015) നാനൂറിലേറെ ജീവനക്കാരുടെ പാസ്പോര്‍ട്ടുമായി ആഫ്രിക്കന്‍ പൗരന് യുഎഇയില്‍ നിന്നും കടന്നുകളഞ്ഞു. പാസ്പോര്ട്ടുകള് തിരികെ നല്കണമെങ്കില് 2 ലക്ഷം ഡോളര്‍ നല്‍കണമെന്ന് ഇയാള്‍ ഇമെയിലിലൂടെ ആവശ്യപ്പെട്ടു. ഓരോ പാസ്പോര്‍ട്ടിനും 500 ഡോളര്‍ വീതമാണിയാള് ആവശ്യപ്പെട്ടിരിക്കുന്നത്.
മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള കമ്പനിയില്‍ നിന്നുമാണിയാള്‍ പാസ്പോര്‍ട്ടുകളുമായി കടന്നത്. കമ്പനിയുടെ മാനേജരുമായി വാക്കേറ്റത്തിലേര്പ്പെട്ടതിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ വിസയും റദ്ദാക്കിയിരുന്നു.
രാജ്യം വിടുന്നതിന് മുന്‍പ് കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഇയാള്‍ കമ്പനിയുടെ ഓഫീസില്‍ കയറി പറ്റുകയും പാസ്പോര്ട്ടുകള് കൈക്കലാക്കുകയുമായിരുന്നു.
മോഷണ വിവരമറിഞ്ഞ് കമ്പനി എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴേക്കും പ്രതി രാജ്യം വിട്ടിരുന്നു. ഇതിന് ശേഷമാണിയാള്‍ പണം ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത്.
SUMMARY: An African company employee who wanted to avenge a decision by his manager to sack him stole the passports of 400 colleagues in Dubai and fled to his home country.
Keywords: UAE, Dubai, African, Flee, Passports, Ransom,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.