കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ അഞ്ച് ദിവസം അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയായിരിക്കും അവധി.
സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, ഇസ്‌റാഅ് - മിഅ്‌റാജ് വാര്‍ഷികം എന്നിവയോടൊപ്പം വാരാന്ത്യ അവധി കൂടി ഉള്‍പെടുത്തിയാണ് ഇത്രയും ദിവസത്തെ അവധി ലഭിക്കുക. അവധികള്‍ക്ക് ശേഷം ഫെബ്രുവരി 28ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിനം പുനഃരാരംഭിക്കും.
യഥാര്‍ഥത്തില്‍ ഫെബ്രുവരി 18നാണ് ഇസ്‌റാഅ് - മിഅ്‌റാജ് വാര്‍ഷികവും അവധി ദിനവും. എന്നാല്‍ എല്ലാ വര്‍ഷവും ഇസ്‌റാഅ് - മിഅ്‌റാജ് അവധി, രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കിടെയാണെങ്കില്‍ അത് തൊട്ടടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന മന്ത്രിസഭാ നിര്‍ദേശം കുവൈതില്‍ പ്രാബല്യത്തിലുണ്ട്. ഇതുകൊണ്ടുതന്നെ ഫെബ്രുവരി 18 ശനിയാഴ്ചയ്ക്ക് പകരം ഫെബ്രുവരി 23 വ്യാഴാഴ്ച ആയിരിക്കും ഇസ്‌റാഅ് - മിഅ്‌റാജ് അവധി.
അതേസമയം കുവൈതില്‍ പുതുവത്സരപ്പിറവിക്ക് അനുബന്ധമായി മൂന്ന് ദിവസത്തെ അവധി നല്‍കും. ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലായിരിക്കും അവധി. അവധിക്ക് ശേഷം ഫെബ്രുവരി രണ്ടിന് പ്രവൃത്തി ദിനസങ്ങള്‍ പുനഃരാരംഭിക്കും.
Keywords: News,World,Gulf,Kuwait,New Year,Top-Headlines,Holidays, 23rd Feb till 27th Feb holidays in Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.