കൊവിഡ് 19; കുവൈത്തില്‍ 242 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, മൂന്ന് മരണം
May 2, 2020, 18:36 IST
കുവൈത്ത് സിറ്റി: (www.kvartha.com 02.05.2020) കുവൈത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 34 വയസുള്ള ഇന്ത്യക്കാരന്‍, 43 വയസുള്ള ബംഗ്ലാദേശി, 71 വയസുള്ള ജോര്‍ദാന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്.ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 30 ആയി. കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.
രാജ്യത്ത് പുതുതായി 242 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4,619 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 2,090 ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 101 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,703 ആയി. നിലവില്‍ 2,883 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Keywords: Kuwait, News, Gulf, World, COVID19, Trending, Patient, Health, Death, Treatment, 242 more people test positive for covid 19 in Kuwait

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.