300 വര്‍ഷം പഴക്കമുള്ള ഖുര്‍ ആന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടും വില്‍ക്കാതെ ഹിന്ദു കുടുംബം
Jun 23, 2016, 13:57 IST
കപുര്‍ത്തല(പഞ്ചാബ്): (www.kvartha.com 23.06.2016) മുന്നൂറ് വര്‍ഷം പഴക്കമുള്ള ഖുര്‍ ആന്‍ പവിത്രമായി സൂക്ഷിച്ച് പഞ്ചാബ് കപുര്‍ത്തലയിലെ ഹിന്ദു കുടുംബം. മൊഹബത്ത്‌നഗര്‍ സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദിന്റെ കൈവശമാണ് ഇപ്പോള്‍ ഈ അപൂര്‍വ്വ ഖുര്‍ ആനുള്ളത്.
ഒരു ബിസ്‌ക്കറ്റിന്റെ അത്ര വലിപ്പമുള്ള ഖുര്‍ ആന് 2.5 സെന്റീമീറ്ററാണ് നീളം. 2 സെന്റീമീറ്റര്‍ വീതിയും 1 സെന്റീമീറ്റര്‍ ഖനവുമുണ്ട്. ഓരോ പേജിലും 8 സൂക്തങ്ങള്‍ വീതമാണുള്ളത്.
ഗണിതശാസ്ത്ര അദ്ധ്യാപകനായ മുത്തശ്ശന് സമ്മാനമായി ലഭിച്ചതായിരുന്നു ഈ അപൂര്‍വ്വ ഖുര്‍ ആന്. ഒരു സ്റ്റീല്‍ പെട്ടിയിലാണിത് സൂക്ഷിച്ചിരുന്നത്. ഇത് വായിക്കാന്‍ ഒരു ലെന്‍സുമുണ്ടായിരുന്നു. എന്നാല്‍ ലെന്‍സ് പിന്നീട് ഉടഞ്ഞുപോയി.
ഈ ഖുര്‍ ആനെ കേട്ടറിഞ്ഞ് ഒരിക്കല്‍ ദുബൈയില്‍ നിന്നുമൊരു ശെയ്ഖ് എത്തി. അദ്ദേഹം ഇതിന് ഒരു കോടി രൂപയോളം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സൂദ് ഖുര്‍ ആന്‍ നല്‍കാന്‍ തയ്യാറായില്ല. അദ്ദേഹമാണ് ഖുര്‍ ആന്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കാന്‍ പറഞ്ഞത്. അന്ന് മുതല്‍ പച്ച നിറമുള്ള തുണിയില്‍ പൊതിഞ്ഞാണ് ഖുര്‍ ആന്‍ വെയ്ക്കുന്നത്.
SUMMARY: Kapurthala, Punjab: A Hindu family living in Punjab’s Kapurthala has kept the 300 years old Holy Quran safe with dignity since years.
Keywords: Kapurthala, Punjab, Hindu family, Living, 300, Years old, Holy Quran, Safe, Dignity, Dubai, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.