റമദാനില്‍ ദുബൈയില്‍ ഇസ്ലാം മതം സ്വീകരിച്ചവര്‍ 330; 238 പേര്‍ സ്ത്രീകള്‍

 


ദുബൈ: (www.kvartha.com 13.08.2015) ഇക്കഴിഞ്ഞ റമദാനില്‍ ദുബൈയില്‍ 330 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് കള്‍ച്ചര്‍ ഇന്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്ട്‌മെന്റ് (ഐയാകാഡ്) അറിയിച്ചു. ഇതില്‍ 92 പേര്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്.

ഇതര മതസ്ഥരിലേയ്ക്ക് ഇസ്ലാം മതത്തിന്റെ ആശയങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് ഐയാകാഡ്.

ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, ഇഫ്താര്‍ സംഗമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യല്‍ തുടങ്ങി വിവിധ പരിപാടികള്‍ ഐകാഡ് സംഘടിപ്പിക്കാറുണ്ട്. മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ ഇതര മതസ്ഥരാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
റമദാനില്‍ ദുബൈയില്‍ ഇസ്ലാം മതം സ്വീകരിച്ചവര്‍ 330; 238 പേര്‍ സ്ത്രീകള്‍

SUMMARY: The Mohammed Bin Rashid Center for Islamic Culture in Islamic Affairs and Charitable Activities Department in Dubai (Iacad) has announced that 330 persons (92 males &238 females) converted into Islam during Ramadan.

Keywords: Mohammed Bin Rashid Center for Islamic Culture in Islamic Affairs and Charitable Activities Department in Dubai, UAE, Dubai, Islam, Ramadan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia