Infiltrators Arrested | 'മീന്‍പിടുത്ത ബോടില്‍ അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച 34 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍'

 


മസ്ഖത്: (KVARTHA) ഒമാനില്‍ 34 പേരെ അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിടികൂടി. 34 നുഴഞ്ഞുകയറ്റക്കാരെ ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

മീന്‍പിടുത്ത ബോടില്‍ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായതെന്നും പൊലീസ് അറസ്റ്റിലായ 34 പേര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പിടിയിലായവര്‍ ഏഷ്യന്‍ വംശജര്‍ ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

Infiltrators Arrested | 'മീന്‍പിടുത്ത ബോടില്‍ അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച 34 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍'
 

അതിനിടെ, മനുഷ്യക്കടത്ത് ആരോപിച്ച് ഒമാനില്‍ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാര്‍മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിച്ച രണ്ട് പേരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും കുറ്റവാളികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Keywords: News, World, World-News, Gulf, Gulf-News, Oman News, Muscat News, Infiltrators, Arrested, Attempt, Enter, Illegally, Sultanate, Fishing Boat, Legal Procedures, 34 infiltrators arrested for attempting to enter Oman illegally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia