മനാമ: സൗദിയിലെ വൈവാഹീക മേഖലയിലും മാറ്റത്തിന്റെ അലയൊലികള്‍. സൗദികള്‍ അഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും വധൂവരന്മാരെ തിരഞ്ഞെടുക്കുന്നതായി സൗദി നിയമമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 34 സൗദി വനിതകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരന്മാരെ സ്വീകരിച്ചത്.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും 55 യുവതികളെ സൗദി യുവാക്കള്‍ ഭാര്യമാരായി സ്വീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശി യുവതികളെ 27 പേരും വിവാഹം ചെയ്തു.
സൗദി നിയമമനുസരിച്ച് വിദേശ യുവാക്കളെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കണമെങ്കില്‍ യുവതികള്‍ക്ക് 25 വയസ് തികയണം. എന്നാല്‍ വരന്മാര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ 21 വയസില്‍ യുവതികള്‍ക്ക് വിദേശ യുവാക്കളെ വിവാഹം കഴിക്കാം. സമാനമായ നിയമമാണ് സൗദി യുവാക്കള്‍ക്കും. വിദേശ യുവതികളെ വിവാഹം കഴിക്കണമെങ്കില്‍ 30 വയസ് തികയണം. അടുത്ത ബന്ധുത്വമുള്ള കുടുംബത്തിലെ യുവതിയാണ് വധുവെങ്കില്‍ യുവാക്കളുടെ പ്രായപരിധി 25 ആയി കുറയും. കൂടാതെ യുവാക്കള്‍ക്ക് സ്ഥിര വരുമാനമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതുണ്ട്.
SUMMARY: Manama: Justice ministry sources in Saudi Arabia said that 34 Saudi women got married to Afghans and Bangladeshis last year.
Keywords: Gulf news, Saudi Arabia, Marriage, Afghanistan, Bangladesh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.