ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ 398 നൈജീരിയന്‍ വനിതകള്‍ പിടിയിലായി
Sep 24, 2012, 22:02 IST
മക്ക: ഹജ്ജ് നിര്‍വ്വഹിക്കാനായി സൗദിയിലെത്തിയ 398 നൈജീരിയന്‍ വനിതകളെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി. പുരുഷന്മാരുടെ തുണയില്ലാതെ എത്തിയ സ്ത്രീകളാണ് പിടിയിലായത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
നൈജീരിയന്‍ നയതന്ത്ര കാര്യാലയവുമായി ചര്‍ച്ചനടത്തിയതിനുശേഷം തിങ്കളാഴ്ച വനിതകളെ വിട്ടയക്കുമെന്ന് നൈജീരിയന്‍ നാഷണല്‍ ഹജ്ജ് കമ്മീഷന്‍ വക്താവ് അറിയിച്ചു. എന്നാല്‍ 'അജ്ഞത' മൂലമാണ് സൗദി അധികൃതര്‍ വനിതകളെ പിടികൂടിയതെന്ന് വക്താവ് ആരോപിച്ചു.
നൈജീരിയയും സൗദിയും തമ്മിലുള്ള ഉടമ്പടി പ്രകാരം നൈജീരിയയില്‍ നിന്നും ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ തുണ ആവശ്യമില്ല. ഒരാള്‍ക്ക് 4,000 ഡോളര്‍ ചിലവ് വരുമെന്നതിനാലാണ് പുരുഷന്മാര്‍ അകമ്പടി സേവിക്കുന്നതില്‍ നിന്നും നൈജീരിയന്‍ വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.
SUMMERY: Makkah: Nigerian officials say 398 Muslim women pilgrims travelling to Makkah were temporarily held at a Saudi Arabian airport for travelling without male relatives.
keywords: Gulf, Saudi Arabia, Nigerian women, Hajj-2012, Held, Escort, Male,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.