സൗദിയില്‍ ഭീകര വിരുദ്ധ വേട്ട; 43 പേര്‍ കൊല്ലപ്പെട്ടു; 431 പേര്‍ അറസ്റ്റില്‍

 


റിയാദ്: (www.kvartha.com 21.07.2015) സൗദി അറേബ്യയില്‍ നടത്തിയ ഭീകര വിരുദ്ധ വേട്ടയില്‍ 431 പേര്‍ അറസ്റ്റിലായി. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഷിയ പള്ളികളിലും നയതന്ത്ര കാര്യാലയത്തിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

തീവ്രവാദികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 6 തീവ്രവാദികളും സാധാരണക്കാരും സുരക്ഷ ഭടന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും സൗദി പൗരന്മാരാണ്. ഇന്റര്‍നെറ്റിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്ന കുറ്റമാണ് അറസ്റ്റിലായ 144 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സൗദിയില്‍ ഭീകര വിരുദ്ധ വേട്ട; 43 പേര്‍ കൊല്ലപ്പെട്ടു; 431 പേര്‍ അറസ്റ്റില്‍

SUMMARY: The ministry said 37 people were killed during the arrests, including security personnel and civilians, and 120 were wounded. Six "terrorists" were also killed in the operations.

Keywords: Saudi Arabia, Anti-Terror hunt, Killed, Civilians,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia