യു.എ.ഇ. നാഷണല്‍ ഡേയുടെ ഭാഗമായി അഞ്ച് വാഹനനിയമങ്ങള്‍ നിര്‍ബന്ധമാക്കി

 


അബുദാബി: (www.kvartha.com 17.11.2014) നാല്‍പത്തിമൂന്നാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ക്കായി നിര്‍ബന്ധമായി പാലിക്കപ്പെടേണ്ട അഞ്ച് നിയമങ്ങള്‍ കൊണ്ടുവരുന്നതായി അബുദാബി പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ 2,000 ദിര്‍ഹം പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും  പോലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനത്തിന്റെ നിറത്തില്‍ മാറ്റമുണ്ടാകരുത്, വാഹനത്തില്‍ ഉള്‍കൊള്ളാവുന്നതിലധികം സാധനങ്ങള്‍ കയറ്റരുത്, യാത്രക്കാര്‍ കൈയോ കാലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ പുറത്തിടരുത്, വാഹനത്തിന്റെ ഗ്ലാസിന്റെ കളര്‍ മറയ്ക്കരുത്, നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമായും ശ്രദ്ധിക്കും വിധത്തിലായിരിക്കണം എന്നിവയാണ് അഞ്ച് നിയമങ്ങള്‍.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാര്‍ അലങ്കരിക്കുന്നതിന്റെ സമയ പരിധി നവംബര്‍ 22 മുതല്‍ ഡിസംബര്‍ ആറ് വരെ മാത്രം.
യു.എ.ഇ. നാഷണല്‍ ഡേയുടെ ഭാഗമായി അഞ്ച് വാഹനനിയമങ്ങള്‍ നിര്‍ബന്ധമാക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Abu Dhabi, Police, Vehicle, No changes to the colour of the vehicle, No loading the vehicle more than its proper capacity, Passengers are prohibited from putting any parts of their bodies out of the car, or the sunroof, Do not obscure or colour the windshield or the glass on the driver’s side, No hiding the front or rear plate number.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia