നിയമവ്യവസ്ഥകള്‍ പാലിക്കാത്ത 440 തൊഴിലാളികള്‍ ദുബൈയില്‍ അറസ്റ്റില്‍

 


ദുബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ പാലിക്കാതെ ജോലി ചെയ്ത 440 പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈ മറീനയിലെ നാലു കമ്പനികളുടെ നിര്‍മാണമേഖലയില്‍ നിന്നാണ് ഇവരെ കഴിഞ്ഞ ബുധനാഴ്ച പോലീസും തൊഴില്‍വകുപ്പും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

ഇവര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നുവെന്ന് പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി.  അനധികൃതമായി തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ ഇത് സംബന്ധിച്ച് അറിയിപ്പ് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കിയിരുന്നതായും എന്നിട്ടും അവ പാലിക്കാത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വന്നതെന്നും  ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഐസ അല്‍ സറൗനി വ്യക്തമാക്കി.

നിയമവ്യവസ്ഥകള്‍ പാലിക്കാത്ത 440 തൊഴിലാളികള്‍ ദുബൈയില്‍ അറസ്റ്റില്‍തൊഴില്‍ നിയമങ്ങളും തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്തതിനാല്‍ ദുബൈ ഗവണ്‍മെന്റ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ കമ്പനികളാണ് ഇവ. കഴിഞ്ഞ വര്‍ഷം  ഈ കമ്പനികള്‍ക്ക് തൊഴിലാളികളെ എത്തിച്ചു നല്‍കിയിരുന്ന കോണ്‍ട്രാക്ടറിനെതിരെ സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ പാലിക്കാത്തതിനാല്‍ ദുബൈ ഗവണ്‍മെന്റ് പിഴ ചുമത്തിയിരുന്നു. കൂടാതെ കൃത്യമായ ശമ്പളം നല്‍കാത്തതിനാല്‍ കമ്പനികള്‍ക്കെതിരെ തൊഴിലാളികളില്‍ നിന്ന് നിരവധി പരാതികളും സര്‍ക്കാരിന് ലഭിച്ചിരുന്നതായി സറൗനി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Dubai, Gulf, Arrest, Police, 440 illegal Workers arrested in Dubai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia