അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനം; പ്രഭവ കേന്ദ്രം ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെ, 4.7 തീവ്രത രേഖപ്പെടുത്തി
Jan 16, 2022, 16:42 IST
മസ്ഖത്: (www.kvartha.com 16.01.2022) അറേബ്യന്‍ ഗള്‍ഫില്‍ ഭൂചലനം. ഞായറാഴ്ച രാവിലെ ചെറിയ ഭൂമികുലുക്കമുണ്ടായതായി ഒമാനിലെ സുല്‍ത്വാന്‍ ഖാബൂസ് സര്‍വകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 4.5 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഒമാനിലെ ഖസബില്‍ നിന്ന് 655 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 21 കിലോമീറ്റര്‍ താഴെയായിരുന്നു ഇത് രേഖപ്പെടുത്തിയതെന്നും ഭൂചലന നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഞായറാഴ്ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. 4.7 ആയിരുന്നു തീവ്രതയെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചത്. യുഎഇയെ ബാധിച്ചിട്ടില്ലെന്നും പ്രസ്താവന പറയുന്നു.
Keywords: News, World, International, Gulf, Muscat, UAE, Earth Quake, 4.7 magnitude earthquake strikes Arabian GulfA 4.7 Magnitude Earthquake on Richter scale is recorded in Arabian Gulf at 06:49, 16/01/2022 "UAE time” According to the NCM “National Seismic Network”
— المركز الوطني للأرصاد (@NCMS_media) January 16, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.