എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിമാറി നല്‍കിയില്ല; ദുബൈയില്‍ ഈ വര്‍ഷം ആബുലന്‍സില്‍ ജനിച്ച കുട്ടികള്‍ 49

 


ദുബൈ: (www.kvartha.com 16.11.2016) എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി മാറി നല്‍കാത്തതിനാല്‍ ഈ വര്‍ഷം ദുബൈയിലെ ആംബുലന്‍സില്‍ നടന്നത് 49 പ്രസവങ്ങള്‍. ട്രാഫിക്കില്‍ കുടുങ്ങി ഒരു രോഗി മരിച്ചതായും ദുബൈ പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമര്‍ അല്‍ ഷംസി അറിയിച്ചു.

എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി മാറി നല്‍കാത്തതിന്റെ പേരില്‍ 128 ട്രാഫിക് ലംഘനങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസിനും ഡിഫന്‍സ് വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും വഴിമാറി നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്  ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അല്‍ ഷംസി പറഞ്ഞു.

നിലവില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി മാറി നല്‍കിയില്ലെങ്കില്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക.

എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിമാറി നല്‍കിയില്ല; ദുബൈയില്‍ ഈ വര്‍ഷം ആബുലന്‍സില്‍ ജനിച്ച കുട്ടികള്‍ 49


SUMMARY: A paramedic was killed recently and 49 women delivered on ambulances since the beginning of the year as Dubai motorists failed to give way to emergency vehicles. The Dubai Police have registered 128 violations for not giving way to emergency vehicles during the period.

Keywords: Gulf, UAE, Dubai, Ambulance, Police, Vehicles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia