മകൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക്; വിജയാഘോഷത്തിനിടയിൽ പ്രവാസി മരിച്ചു
Aug 9, 2021, 15:13 IST
അബുദബി: (www.kvartha.com 09.08.2021) മകൾക്ക് പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിൻ്റെ സന്തോഷത്തിനിടയിൽ പിതാവ് മരിച്ചു. ശാർജ നിവാസിയായ ജോസ് വർഗീസ് (55) ആണ് മരിച്ചത്. കേരളത്തിൽ പഠിക്കുന്ന മകൾക്ക് പരീക്ഷയ്ക്ക് ഉയർന്ന ഗ്രേഡുകൾ ലഭിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു ജോസ് വർഗീസ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പ്ലസ് ടു റിസൾട് പ്രഖ്യാപിച്ചത്. ജോസ് വർഗീസിൻ്റെ മകൾ ഡോണ എലിബസത് ജോസിന് 96 ശതമാനം മാർക് ലഭിച്ചിരുന്നു. മകളുടെ റിസൾട് അറിഞ്ഞ ജോസ് വർഗീസ് അദ്ദേഹത്തിൻ്റെ അയൽവാസികൾക്കും സുഹ്യത്തുക്കൾക്കും മധുരം വിതരണം ചെയ്തിരുന്നു.
രാത്രി ഗംഭീര ആഘോഷ പരിപാടികൾ നടത്താനിരിക്കുകയായിരുന്നു ജോസ് വർഗീസ്. എന്നാൽ വൈകുന്നേരത്തോടെ നെഞ്ച് വേദന അനുഭവപ്പെട്ട ജോസ് വർഗീസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 7.40ഓടെ മരണം സംഭവിച്ചു.
വർഷങ്ങളായി പ്രമേഹ ബാധിതനാണ് ജോസ് വർഗീസ്. കൂടാതെ ഉയർന്ന രക്തസമ്മർദ്ദവും ഉണ്ട്. ജോസിൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ജോസിൻ്റെ ഭാര്യ അധ്യാപികയാണ്. രണ്ട് മക്കളാണിവർക്ക്. ഭാര്യയും മക്കളും നാട്ടിലാണുള്ളത്.
SUMMARY: Abu Dhabi: A 55-year-old United Arab Emirates (UAE) based Indian expat on Friday died while celebrating his daughter’s CBSE board exam result, local media reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.