യമനിലെ വ്യോമാക്രമണം; 6 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 


ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) സൗദി സഖ്യസേനയുടെ വ്യോമാക്രണത്തെത്തുടര്‍ന്ന് കാണാതായ 6 ഇന്ത്യക്കാരുടെ മൃതദേഹം കണ്ടുകിട്ടിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. കാണാതായ ഏഴ് ഇന്ത്യക്കാരില്‍ ഒരാളെക്കുറിച്ചുള്ള വിവരം ഇനിയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 21 ഇന്ത്യക്കാരുമായി സഞ്ചരിക്കുകയായിരുന്ന മുസ്തഫ, അസ്മര്‍ എന്നീ ബോട്ടുകള്‍ക്കുനേരെ യമനിലെ ഹുദൈദ തുറമുഖത്ത് വച്ച് സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയത്.

ബോട്ടിലുണ്ടായിരുന്നവരില്‍ 14 പേര്‍ സുരക്ഷിതരാണെന്നും പരിക്കേറ്റ നാലുപേര്‍ പേര്‍ ചികിത്സയിലാണെന്നും വിദേശ കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു . കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമികനിഗമനം. യമനിലെ സൈനിക ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും അവരുടെ ആചാരങ്ങള്‍ക്കനുസരിച്ച് സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചതായും വിദേശകാര്യ വക്താവ് വികാ സ്വരൂപ് അറിയിച്ചു.

ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ബോട്ടിലുണ്ടായിരുന്ന 20 പേര്‍ കൊല്ലപ്പെട്ടതായി പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ ഖണ്ഡിച്ചുകൊണ്ട് രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം 13 പേര്‍ സുരക്ഷിതരാണെന്നും ബാക്കിയുള്ളവര്‍ മാത്രമാണ് കാണാതായതെന്നും അറിയിക്കുകയായിരുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia