അല്‍ ദൈദില്‍ ഒരു വേദിയില്‍ 60 വിവാഹങ്ങള്‍

 


ഷാര്‍ജ: (www.kvartha.com 22/01/2015) അല്‍ ദൈദില്‍ കൂട്ട വിവാഹം. അറുപത് ജോഡികളാണ് വ്യാഴാഴ്ച (ഇന്ന്) അല്‍ ദൈദിലെ വേദിയില്‍ അണിനിരക്കുന്നത്. യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദാബി രാജാവുമായ ജനറല്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് വിവാഹങ്ങള്‍ നടക്കുന്നത്.

അല്‍ ദൈദില്‍ നടക്കുന്ന നാലാമത്തെ കൂട്ട വിവാഹമാണിത്. 2012 ജനുവരി 14 മുതല്‍ 2014 ജനുവരി 16 വരെയാണ് ഇതിന് മുന്‍പ് കൂട്ട വിവാഹങ്ങള്‍ നടന്നത്.

അല്‍ ദൈദില്‍ ഒരു വേദിയില്‍ 60 വിവാഹങ്ങള്‍അല്‍ ദൈദ് കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ ഖലീഫ അബ്ദുല്ല ബിന്‍ ഹുവൈദെന്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇത്തരമൊരു പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദിന് അദ്ദേഹം നന്ദിയറിയിച്ചു.

SUMMARY: A mass wedding for 60 couples will be held today in Al Dhaid City, Sharjah, under the patronage of General Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces.

Keywords: UAE, Sharjah, Al Dhaid, Mass wedding, Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia