Traffic Rule | ദുബൈയിൽ ഈ 6 ട്രാഫിക് നിയമലംഘനങ്ങൾക്ക് 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും; പിഴയും അടക്കേണ്ടി വരും; അറിയാം കൂടുതൽ
Jan 14, 2024, 14:52 IST
ദുബൈ: (KVARTHA) റോഡ് സുരക്ഷയും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗും ഉറപ്പാക്കാൻ യുഎഇയിൽ സമഗ്രമായ ട്രാഫിക് നിയമങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ദുബൈ പൊലീസ് അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തുകൊണ്ട് കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും.
ദുബൈയിലെ റോഡുകളിൽ സുരക്ഷ നിലനിർത്തുന്നതിന്, ട്രാഫിക് ലംഘനത്തെ ആശ്രയിച്ച് പൊലീസിന് രണ്ട് മാസം വരെ വാഹനം പിടിച്ചെടുക്കാം, കൂടാതെ ചില ഗുരുതരമായ കേസുകളിൽ വാഹനമോടിക്കുന്നവർക്കെതിരെയും നിയമനടപടിയും സ്വീകരിക്കാം. ഏറ്റവും ഗുരുതരമായ ചില ട്രാഫിക് ലംഘനങ്ങൾക്ക് 60 ദിവസം വാഹനം പിടിച്ചെടുക്കാം. ദുബൈ പൊലീസ് വെബ്‌സൈറ്റ് അനുസരിച്ച്, ഈ ലംഘനങ്ങൾക്ക് വാഹനം രണ്ട് മാസത്തേക്ക് പിടിച്ചെടുക്കാൻ കഴിയും.
* ഡ്രൈവറുടെ ജീവന് അല്ലെങ്കിൽ ജീവനുകൾക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയിൽ ഡ്രൈവിംഗ്.
പിഴ - 2,000 ദിർഹം
ബ്ലാക്ക് പോയിന്റ് - 23
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
* പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾക്ക് ഹാനികരമായ രീതിയിൽ വാഹനമോടിക്കുക.
പിഴ - 2,000 ദിർഹം
ബ്ലാക്ക് പോയിന്റ് - 23
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
* മദ്യപിച്ച് വാഹനമോടിക്കുക.
പിഴ - കോടതി തീരുമാനിക്കും
ബ്ലാക്ക് പോയിന്റ് - 23
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
* മയക്കുമരുന്ന്, സൈക്കോട്രോപിക് അല്ലെങ്കിൽ സമാനമായ വസ്തുക്കൾ ഉപയോഗിച്ച് ഡ്രൈവിംഗ്.
പിഴ - കോടതി തീരുമാനിക്കും
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
* മറ്റുള്ളവരുടെ മരണത്തിന് കാരണമാകുന്ന ഡ്രൈവിംഗ്
പിഴ - കോടതി തീരുമാനിക്കും
ബ്ലാക്ക് പോയിന്റ് - 23
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
* ഹെവി വെഹിക്കിൾ ഡ്രൈവർ ചെറിയ അപകടത്തിന് ശേഷം വാഹനം നിർത്തിയില്ലെങ്കിൽ
പിഴ - 1,000 ദിർഹം
ബ്ലാക്ക് പോയിന്റ് - 16
വാഹനം കണ്ടുകെട്ടൽ കാലയളവ് - 60 ദിവസം
എപ്പോൾ വാഹനം വിട്ടുകിട്ടും?
പിടിച്ചെടുക്കപ്പെട്ട വാഹനത്തിന് അടകയ്ക്കാനുള്ള എല്ലാ പിഴകളും അടക്കണം. നിയമങ്ങൾക്ക് എതിരായ കാര്യങ്ങൾ ശരിയാക്കുകയോ അല്ലെങ്കിൽ ദുബൈ പൊലീസ് നിർണയിച്ചിട്ടുള്ള മറ്റേതെങ്കിലും വ്യവസ്ഥകൾ പൂർത്തിയാക്കുകയോ വേണം. വാഹനം കണ്ടുകെട്ടൽ കാലയളവ് അവസാനിച്ചതിന് ശേഷം വാഹന ഉടമ പിടിച്ചെടുത്ത വാഹനത്തിന് അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ, കാലയളവ് അവസാനിച്ചതിന് ശേഷമുള്ള ഓരോ ദിവസത്തിനും 50 ദിർഹം വീതം അടയ്ക്കേണ്ടി വരും.
< !- START disable copy paste -->

Keywords: Malayalam-News, World, World-News, Gulf, Gulf-News, Dubai, Traffic Rule, Dubai Police, 60-day vehicle impoundment for these six serious traffic violations in Dubai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.