യുഎഇ സ്വദേശികളിൽ 62 ശതമാനവും 4 വർഷത്തിനുള്ളിൽ വിവാഹമോചിതരാകുന്നു!
Jul 27, 2021, 16:16 IST
അബു ദബി: (www.kvartha.com 27.07.2021) എമിറേറ്റികളിൽ പകുതിയും വിവാഹിതരായി നാല് വർഷത്തിനുള്ളിൽ വിവാഹമോചിതരാകുന്നുവെന്ന് പഠനം. ഡിപാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റ് ആണ് ഇത് സംബന്ധിച്ച പഠനം പുറത്തുവിട്ടത്. എമിറേറ്റി ദമ്പതികളിൽ 62 ശതമാനം പേരും നാല് വർഷത്തിനുള്ളിൽ വിവാഹമോചിതരാകുന്നുവെന്നാണ് റിപോർട്.
വൈവാഹിക പ്രശ്നങ്ങളുടെ തുടക്കത്തിൽ തന്നെ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് അധികൃതർ. വിവാഹ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിവാഹമോചിതരാകുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തെഗാവ (tegahwa) എന്ന് പേരിട്ടിരിക്കുന്ന ബോധവൽക്കരണ പരിപാടി ഡിജിറ്റൽ പ്ലാറ്റഫോമുകൾ വഴി പ്രചരിപ്പിക്കാനാണ് തീരുമാനം.ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ചേർന്ന് ഡിപാർട്മെൻറ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റ് ആണ് പരിപാടി സംഘടിപ്പിക്കുക.
ദമ്പതികൾക്കിടയിൽ കൃത്യമായ സംസാരങ്ങൾ ഇല്ലാതിരിക്കുക, പ്രശ്നപരിഹാരത്തിനുള്ള കഴിവുകൾ ഇല്ലാതിരിക്കുക, ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള സമയക്കുറവ്, വൈവാഹിക കൗൺസിലിംഗിനി കുറിച്ച് അന്വേഷിക്കാനോ കണ്ടെത്താനോ ഉള്ള മടി എന്നിവയാണ് വിവാഹമോചനത്തിന് കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഡിസിഡിയുടെ സോഷ്യൽ മോണിറ്ററിംഗ് ആൻഡ് ഇന്നൊവേഷൻ മേഖലയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലൈല അൽ ഹയാസ് ആണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
SUMMARY: The platform has been designed based on the results of research conducted by the DCD, which show that approximately 62 per cent of Emirati couples in Abu Dhabi face divorce during the first four years of marriage. Studies have shown that causes of divorce in the emirate include poor communication and conflict resolution skills, lack of quality time spent together, and a delay or reluctance in seeking marriage counselling, said Dr Layla Al Hyas, executive director at the DCD’s social monitoring and innovation sector.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.