യുഎഇയില്‍ 72 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു

 


യുഎഇയില്‍ 72 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു
ദുബൈ: യുഎഇയില്‍  ഈവര്‍ഷം എഴുപത്തിരണ്ട് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു. യുഎഇയില്‍​ആത്മഹത്യ ചെയ്യുന്നവരില്‍ എഴുപത് ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണം. ദുബൈ പോലീസിന്റെ രേഖകളിലാണ് ആത്മഹത്യാ കണക്കുകളുളളത്.

യുഎഇയില്‍ ആത്മഹത്യചെയ്ത ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണെന്നാണ് സൂചന. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യം കത്തിനിന്ന 2008-ല്‍ ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമായി 147 പേരാണ് ജീവനൊടുക്കിയത്. തൊട്ടടുത്ത വര്‍ഷം ഇത് 114 ആയി. 2010-ല്‍ 110 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞവര്‍ഷം എഴുപത്തിയാറായി ആത്മഹത്യ കുറഞ്ഞു. ഈവര്‍ഷം ഇതുവരെ എഴുപത്തി രണ്ട് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് പറയുന്നു. അല്‍ഖൂസിലെ അല്‍ഖെയില്‍ ഗെയ്റ്റില്‍ ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തതും മെട്രോ ട്രെയിനിനുമുന്നില്‍ ചാടി ഇന്ത്യക്കാരന്‍ മരിച്ചതുമാണ് ഒടുവിലത്തെ സംഭവങ്ങള്‍. മെട്രോട്രെയിനിനുമുന്നില്‍ ചാടി ഒരാള്‍ മരിക്കുന്നത് ആദ്യമായിട്ടാണ്.

Key Words:  Seventy-two, Indian expats , Committed suicide ,Dubai, Al Khail , Killing himself , Metro ,  Dubai Police ,  Indians in Dubai ,  Indian Worker Resource Centre , IWRC , Financial problems, K.V. Shamsudheen, ,  Pravasi Bandhu Welfare Trust
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia